Latest NewsUAE

ദുബായിലെ ട്രാഫിക് പിഴകളും ബ്ലാക്ക് പോയിന്റുകളും; അറിയേണ്ടതെല്ലാം

ദുബായിലെ ട്രാഫിക് പിഴകളുടെയും ബ്ലാക്ക് പോയിന്റുകളുടെയും പട്ടിക പ്രസിദ്ധീകരിച്ചു. എല്ലാ ട്രാഫിക് പിഴകളുടെയും വിവരങ്ങളും ഇതിന് ഈടാക്കുന്ന പിഴകളും പട്ടികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ ജീവന് ഭീഷണിയായി വാഹനം ഓടിച്ചാൽ 2000 ദിർഹവും 23 ബ്ലാക്ക് പോയിന്റുകളും നൽകും. മദ്യപിച്ച് വാഹനം ഓടിച്ചാലുള്ള പിഴ തീരുമാനിക്കുന്നത് കോടതിയായിരിക്കും. നമ്പർ പ്‌ളേറ്റില്ലാതെ വാഹനമോടിച്ചാൽ 3000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ.

അമിതശബ്‌ദം ഉണ്ടാക്കുന്ന വാഹനമോടിച്ചാൽ 2000 ദിർഹവും ഇൻഷുറൻസ് ഇല്ലെങ്കിൽ 500 ദിർഹവും രെജിസ്ട്രേഷൻ, ലൈസൻസ് കാലാവധി എന്നിവ കഴിഞ്ഞ വാഹനമോടിച്ചാൽ 500 ദിർഹവും പിഴ ഈടാക്കും. നമ്പർ പ്ളേറ്റിലെ അക്കങ്ങൾ തെളിഞ്ഞ് കണ്ടില്ലെങ്കിലും ഒരു നമ്പർ പ്ളേറ്റ് ഉപയോഗിച്ച് വാഹനം ഓടിച്ചാലും 400 ദിർഹമാണ് പിഴ.

shortlink

Related Articles

Post Your Comments

Related Articles


Back to top button