KeralaLatest News

നാളെ അവന്റെ തലമുടി തലോടണം, കൈവിരലുകള്‍ ചേര്‍ത്തുപിടിക്കണം; തന്റെ ദുഃഖം കടലാസിൽ എഴുതിയ വിദ്യാർത്ഥിയെക്കുറിച്ച് അധ്യാപികയുടെ കണ്ണ് നനയ്ക്കുന്ന കുറിപ്പ്

പയ്യന്നൂര്‍: അച്ഛന്‍ മരിച്ചു പോയതിന്റെ ദുഃഖം കടലാസിൽ എഴുതിയ വിദ്യാർത്ഥിയെക്കുറിച്ച് അധ്യാപികയുടെ കണ്ണ് നനയ്ക്കുന്ന കുറിപ്പ്. തന്റെ വിദ്യാര്‍ത്ഥി കടലാസില്‍ എഴുതിയ ഒരു ചെറിയ കുറിപ്പ് പങ്കുവെച്ചുകൊണ്ട് പയ്യന്നൂരിലെ സ്‌കൂള്‍ അദ്ധ്യാപികയായ ബദറുന്നിസയാണ് ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. എന്റെ ക്ലാസിലെ മോന്‍ എഴുതിയതാണ്..വായിച്ചപ്പോ നെഞ്ച് കലങ്ങി… നാളെ അവന്റെ തലമുടി തലോടണം..കൈവിരലുകള്‍ ചേര്‍ത്തുപിടിക്കണം..ഒന്നിനുമല്ല..വെറുതെ..വെറുതെ എന്നായിരുന്നു അധ്യാപികയുടെ കുറിപ്പ്.

ഒക്കെ പറഞ്ഞ് ചിരിപ്പിച്ചും ക്ലാസ് എടുത്തുകൊണ്ടിരിക്കും. എന്റെ വീട്ടില്‍ അമ്മയും അനുജത്തിയും അമ്മമ്മയും വല്യമ്മയുമാണുള്ളത്. എന്റെ അച്ഛന്‍ എനിക്ക് മൂന്നു വയസുള്ളപ്പോള്‍ തന്നെ മരിച്ചുപോയിരുന്നു. ഞാന്‍ നടന്നാണ് വീട്ടില്‍ പോകാറുള്ളത്. എന്റെ വീട്ടില്‍ ടിവിയോ, ഫ്രിഡ്ജോ ഒന്നുമില്ല. അതുകൊണ്ട് ഞാന്‍ വീട്ടിലെത്തിയാല്‍ കുറച്ച്‌ കളിച്ച്‌, കുളിച്ച്‌ പഠിക്കും’ എന്നാണ് വിദ്യാര്‍ത്ഥി കടലാസില്‍ എഴുതിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button