Latest NewsBikes & ScootersAutomobile

വില്‍പ്പന കുറഞ്ഞു; ഈ മോഡല്‍ ബൈക്കുകളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കാനൊരുങ്ങി ഹോണ്ട

വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് സിബി യൂണിക്കോണ്‍ 160 മോഡല്‍ നിരത്തൊഴിയുന്നതായി സൂചന. യൂണിക്കോണിന്റെ ഏറ്റവും ഒടുവിലത്തെ പതിപ്പാണിത്. 150 ബൈക്കുകളുടെ ശ്രേണിയിലേക്ക് കൂടുതല്‍ ബൈക്കുകള്‍ എത്തിയതാണ് യൂണിക്കോണിന്റെ വില്‍പ്പനയെ ബാധിച്ചതെന്നാണ് വിലയിരുത്തപ്പടുന്നത്. അതുകൊണ്ട് തന്നെ ബിഎസ്- 6 എന്‍ജിനില്‍ സിബി യൂണിക്കോണ്‍ 160 പുറത്തിറക്കിയേക്കില്ലെന്നാണ് സൂചനകള്‍. ബിഎസ്-6 എന്‍ജിന്‍ ആക്ടീവ അടുത്തിടെ എത്തിയിരുന്നു. എതിരാളികളായ മറ്റ് ബൈക്കുകളെ അപേക്ഷിച്ച് വില കുറഞ്ഞ വാഹനമായിരുന്നു യൂണിക്കോണ്‍ 160. 150 സിസിക്ക് മുകളില്‍ ശേഷിയുള്ള വാഹനങ്ങള്‍ക്ക് 80,000 രൂപയുടെ മുകളില്‍ വില വരുമ്പോള്‍ 75,000 രൂപയായിരുന്നു ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില

അടുത്തിടെയായി ഈ വാഹനത്തിന്റെ സ്റ്റോക്ക് എത്തുന്നില്ലെന്ന് മുംബൈയിലെ ഡീലര്‍ഷിപ്പുകളെ ഉദ്ധരിച്ച് മോട്ടോര്‍ ബീം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത ശരിയാണെങ്കില്‍ എറ്റേര്‍നൊ, സിബിആര്‍150ആര്‍, സിബി ട്രിഗര്‍, എന്നീ ബൈക്കുകളുടെ പട്ടികയിലേക്ക് യൂണിക്കോണിന്റെ പേരും ചേര്‍ക്കപ്പെടും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സിബി യൂണിക്കോണിന്റെ 13,200 യൂണിറ്റാണ് വിപണിയിലെത്തിയത്. ഈ വര്‍ഷവും വില്‍പ്പന മെച്ചപ്പെടാത്തത് കണക്കിലെടുത്താണ് വാഹനത്തിന്റെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ എത്തിക്കാന്‍ കമ്പനി തയ്യാറാകാത്തത് എന്നാണ് വിവരം.

shortlink

Related Articles

Post Your Comments


Back to top button