Latest NewsInternational

ആറുമാസത്തിനിടെ മരണം 1000: വെടി നിര്‍ത്തല്‍ കരാര്‍ ഉടന്‍ വേണമെന്ന് ഐക്യരാഷ്ട്രസഭ

ട്രി​പോ​ളി: ലി​ബി​യ​യി​ല്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ഉ​ട​ന്‍ വേ​ണ​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ര​ക്ഷാ​സ​മി​തി ആവശ്യപ്പെട്ടു. രാജ്യത്ത് ആ​ഭ്യ​ന്ത​ര സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ സാഹചര്യത്തിലാണ് യു​എ​ന്‍ ലി​ബി​യ​യി​ലെ വി​വി​ധ സം​ഘ​ങ്ങ​ളോ​ട് വെ​ടി​നി​ര്‍​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. മൂ​ന്ന് മാ​സ​ത്തി​നി​ടെ വെടിവെയ്പ്പില്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 1000 ക​വിഞ്ഞിരുന്നു. കൂടാതെ ക​ഴി​ഞ്ഞ​ ദി​വ​സം അ​ഭ​യാ​ര്‍​ഥി കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തു. ഇതോടെയാണ് അടിയന്തര യോഗം വിളിച്ച് ​ വെ​ടി​നി​ര്‍​ത്താ​ന്‍ യു.എന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്.

യു​എ​ന്‍ മു​ന്‍​കൈ​യെ​ടു​ത്ത് രൂ​പ​വ​ത്ക​രി​ച്ച ഗ​വ​ണ്‍​മെ​ന്‍റ് ഓ​ഫ് നാ​ഷ​ണ​ല്‍ അ​ക്കോ​ഡും (ജി​എ​ന്‍​എ) ദേ​ശീ​യ സൈ​ന്യാ​ധി​പ​നാ​യി​രു​ന്ന ഖ​ലീ​ഫ ഹ​ഫ്താ​റി​ന്‍റെ സം​ഘ​വും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ​തോടെയാണ് ലി​ബി​യ​യി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ വ​ഷ​ളാ​ക്കി​യ​ത്. ഇ​തേ തുടര്‍ന്ന് മൂ​ന്നു മാ​സ​ത്തി​നി​ടെ ആ​യി​ര​ത്തി​ല​ധി​കം പേ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും 5000ത്തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തുവെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഒ​രു ല​ക്ഷ​ത്തോ​ളം പേ​ര്‍ പ​ലാ​യ​നം ചെ​യ്യു​ക​യും ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button