NewsInternational

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; കമല ഹാരിസ് രണ്ടാംസ്ഥാനത്തെന്ന് സര്‍വേ

 

വാഷിങ്ടണ്‍: അമേരിക്കയില്‍ 2020ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ടിയുടെ സ്ഥാനാര്‍ഥിയാകാനുള്ള മത്സരത്തില്‍ കമല ഹാരിസ് രണ്ടാമത് എത്തിയതായി അഭിപ്രായ സര്‍വേ. മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനാണ് സര്‍വേയില്‍ ഒന്നാമത്. 225 പേരുടെ പിന്തുണയാണ് ഇദ്ദേഹത്തിനുള്ളത്. പൊതുചര്‍ച്ചയിലെ മോശം പ്രകടനം അദ്ദേഹത്തിന്റെ വോട്ടു ശതമാനത്തില്‍ ഇടിവ് വരുത്തി. കമല ഹാരിസിനാണ് അതേ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത്. കമല ഹാരിസിനും 22 ശതമാനമാണ് പിന്തുണ. ജൂണില്‍ ഏഴു ശതമാനം മാത്രമായിരുന്നു കമലയുടെ പിന്തുണ.

കറുത്തവംശജരുടെ ഇടയിലും കമല ഹാരിസിന് വോട്ട് ഉയര്‍ന്നതായാണ് സര്‍വേ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അമേരിക്കയിലെ ആദ്യത്തെ വനിത, ആഫ്രോ–ഇന്ത്യന്‍ വംശജയുമായ പ്രസിഡന്റാകും കമല ഹാരിസ്. അമ്മ തമിഴ്‌നാട് സ്വദേശിയും അച്ഛന്‍ ആഫ്രോ–അമേരിക്കന്‍ വംശജനുമാണ്. ഡെമോക്രാറ്റിക് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നാലാമത്തെ വനിതയാണ് കമല ഹാരിസ്. നിലവില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള ആദ്യ ആഫ്രോ –ഇന്ത്യന്‍ സെനറ്ററാണ് കമല.

shortlink

Related Articles

Post Your Comments

Related Articles


Back to top button