Latest NewsNewsInternational

തെരഞ്ഞെടുപ്പിന്​ ശേഷം ആദ്യമായി പൊതുവേദിയിലേക്ക് ട്രംപ്…!

വാഷിങ്​ടൺ: തെരഞ്ഞെടുപ്പിന്​ ശേഷം ആദ്യമായി പൊതുവേദിയിലേക്ക് യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ് എത്തുന്നു​. നവംബർ 11ന്​ വിമുക്ത ഭടൻമാരെ ആദരിക്കുന്ന ദിനത്തിലെ പൊതു പരിപാടിയിൽ പ​ങ്കെടുക്കാനാണ്​ അദ്ദേഹം എത്തിയിരിക്കുന്നത്. വെറ്ററൻസ്​ ദിനത്തോട്​ അനുബന്ധിച്ച്​ ആർലിങ്​ടണിലെ ദേശീയ ശ്​മശാനം സന്ദർശിക്കുകയും ചെയ്യുകയുണ്ടായി.

പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും ദേശീയ ആഘോഷത്തിൽ പങ്കുചേർന്നു. ഫിലാഡൽഫിയയിലെ കൊറിയൻ വാർ മെമോറിയൽ പാർക്കിലാണ്​ ബൈഡൻ എത്തിയിരിക്കുന്നത്​.

യു.എസ്​ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്​ സ്​ഥാനാർഥി ജോ ബൈഡ​െൻറ വിജയം ഡോണൾഡ്​ ട്രംപ്​ അംഗീകരിക്കുകയുണ്ടായില്ല. രാജ്യത്തെ അഭിസംബോധന ചെയ്യാനും ട്രംപ്​ കൂട്ടാക്കിയില്ല. തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവന്നതിന്​​ ശേഷം ട്വിറ്ററിലുടെയായിരുന്നു ട്രംപിന്റെ പ്രതികരണം അറിയിക്കുകയുണ്ടായത്.

തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി ആരോപിച്ച്​ ട്രംപ്​ കോടതിയെ സമീപിക്കുകയുണ്ടായിരുന്നു. ​വോ​​ട്ടെടുപ്പിൽ കൃത്രിമം നടന്നതി​െൻറ തെളിവുകൾ ഹാജരാക്കാൻ ട്രംപിന്​ കഴിഞ്ഞിരുന്നില്ല. ബാലറ്റിൽ കൃത്രിമം നടത്തിയെന്നായിരുന്നു ട്രംപി​െൻറ ഏറ്റവും പുതിയ ആരോപണം ഉയർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button