KeralaLatest News

അതിഥിമന്ദിരത്തിലെ ഈ വസ്തുക്കള്‍ ഇനി ചരിത്രമ്യൂസിയത്തിന്റെ ഭാഗമാകും; വിനോദ സഞ്ചാര വകുപ്പിന്റെ തീരുമാനം ഇങ്ങനെ

ആലുവ :  ആലുവ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ പുരാവസ്തുക്കള്‍ ചരിത്രമ്യൂസിയം സ്ഥാപിച്ച് പ്രദര്‍ശിപ്പിക്കാന്‍ വിനോദ സഞ്ചാര വകുപ്പിന്റെ തീരുമാനം. അതിഥി മന്ദിരത്തിലെത്തിയപ്പോള്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായി കണ്ട പുരാവസ്തുക്കളാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരമാനിച്ചിരിക്കുന്നത്. നൂറു വര്‍ഷത്തിലേറെ പഴക്കം ഉള്ളവയാണ് പുരാവസ്തുക്കളില്‍ പലതും.

ഈയിടയ്ക്കാണ് തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിഭായ് വിശ്രമിക്കാനായി ആലുവയിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ എത്തിയത്. അന്ന് കണ്ണില്‍ ഉടക്കിയതാണ് ഈ കാണുന്ന അമൂല്യമായ പുരാവസ്തുകള്‍. ബാല്യകാലത്ത് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി കളിപ്പാട്ടമായി ഉപയോഗിച്ചവയാണ് ഇതെല്ലാം. അന്ന് കളിക്കോപ്പുകളുായി രാജകുടുംബാഗം ഇരിക്കുന്ന ചിത്രവും ഇവിടെ ഉണ്ട്.

ഇത് പുറത്തറിഞ്ഞതോടെ ഈ ശില്‍പങ്ങളും കൊട്ടാരത്തില്‍ ഉപയോഗിച്ചിരുന്ന മറ്റ് അമൂല്യവസ്തുകളും സംരക്ഷിക്കാന്‍ ടൂറിസം മന്ത്രി നിര്‍ദേശിക്കുകയായികുന്നു. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ വേനല്‍ക്കാല വസതിയായിരുന്നു ഒരു കാലത്ത് ഈ അതിഥി മന്ദിരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button