Latest NewsFootball

സ്വന്തം നാട് ഭാഗ്യനാട്; കളിച്ചപ്പോഴെല്ലാം കോപ്പ കിരീടം ബ്രസീലിന്

റിയോ ഡീ ഷാനെറോ: സ്വന്തം നാട്ടില്‍ കളിച്ചപ്പോഴെല്ലാം ഭാഗ്യം ബ്രസീലിനെ തുണച്ചിട്ടേയുള്ളു. ഇത്തവണയും ചരിത്രം തിരുത്തിയില്ല. നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പിനാണ് പെറുവിനെതിരായ ജയത്തിലൂടെ വീണ്ടും കോപ്പ കിരീടം ചൂടി ബ്രസീല്‍ വിരാമമിട്ടത്. ഇതിനു മുന്‍പ് 2007ലായിരുന്നു ബ്രസീല്‍ കോപ്പയില്‍ ജേതാക്കളായത്.

2007നു മുന്നേ 1919, 1922, 1949, 1989, 1997, 1999, 2004 വര്‍ഷങ്ങളിലും അവര്‍ കിരീടം നേടി. ഇതോടെ മറ്റൊരു നേട്ടം കൂടി ബ്രസീല്‍ കൈവരിച്ചു. ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം കോപ്പ കിരീടം സ്വന്തമാക്കിയ ടീം എന്ന ഖ്യാതിയാണ് ബ്രസീല്‍ സ്വന്തമാക്കിയത്. ഫൈനലിലെത്തിയ രണ്ടുവട്ടവും കോപ്പ കിരീടം നേടിയ പെറുവാകട്ടെ അവരുടെ മൂന്നാം ഫൈനലില്‍ തകര്‍ന്നടിയുകയും ചെയ്തു. 1939, 1975 വര്‍ഷങ്ങളിലാണ് പെറു ഇതിനു മുന്നെ ഫൈനലില്‍ എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button