KeralaLatest News

സംസ്ഥാനത്ത് വീണ്ടും അരുംകൊല; ഭാര്യയെ ഭര്‍ത്താവ് തീ കൊളുത്തി കൊന്നു

കോട്ടയം: സംസ്ഥാനത്ത് ഞെട്ടിച്ച് വീണ്ടും കൊലപാതകം. കോട്ടയം മണിമലയില്‍ ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി കൊന്നു. മണിമല സ്വദേശി ശോശാമ്മയാണ് ( 78) മരിച്ചത്. ഭര്‍ത്താവ് വര്‍ഗീസ് മാത്യുവിനും പൊള്ളലേറ്റു. വസ്തുത്തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

പൊള്ളലേറ്റ ശോശാമ്മ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ കുറച്ച് ദിവസങ്ങളായി സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് വര്‍ഗിസ് മാത്യുവിനെതിരെ പൊലീസ് കേസെടുത്തിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button