Latest NewsMobile PhoneTechnology

ഈ മോഡല്‍ ഫോണുകള്‍ക്ക് വില കുറച്ച് നോക്കിയ

ന്യൂഡല്‍ഹി: നോക്കിയയുടെ 6.1 ഫോണിന്റെ വിലയില്‍ കുറവ് വരുത്തി കമ്പനി. നോക്കിയ ഇന്ത്യ ഓണ്‍ലൈന്‍ സ്റ്റോറിലാണ് പുതിയ വിലക്കുറവ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നോക്കിയ 6.1 ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് വണ്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുന്ന ഫോണ്‍ ആണ്. 2018 ഏപ്രില്‍ മാസത്തിലാണ് കമ്പനി ഈ മോഡല്‍ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ 6,999 രൂപയാണ് നോക്കിയ 6.1 3ജിബി+32 ജിബി പതിപ്പിന്റെ ഇപ്പോഴത്തെ കുറഞ്ഞ വില. നേരത്തെ ഈ ഫോണിന് 8,949 രൂപയായിരുന്നു. എന്നാല്‍ വില കുറയ്ക്കാനുള്ള കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല.

അതേസമയം നോക്കിയ 6.1 ന്റെ 4ജിബി+64ജിബി പതിപ്പിന്റെ വില പുതുക്കിയ നിരക്കില്‍ 9,999 രൂപയാണ്. ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും പുതിയ വിലക്കുറവ് ലഭ്യമായിട്ടില്ല. എന്നാല്‍ ഈ കുറവ് സമീപ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭിച്ചേക്കും എന്നാണ് സൂചന. ഇന്ത്യയില്‍ 16,999 രൂപ തുടക്കവിലയില്‍ പ്രഖ്യാപിക്കപ്പെട്ട നോക്കിയ 6.1 ഒരുവര്‍ഷത്തിനിടെ അതിന്റെ വില 50 ശതമാനത്തോളം കുറച്ചിരുന്നു. 4ജിബി+64ജിബി കഴിഞ്ഞ നാളുകളില്‍ 10,999 രൂപയ്ക്ക് ആയിരുന്നു വിറ്റിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button