Latest NewsIndiaUK

മണിക്കൂറുകളോളം തണുത്ത് മരവിച്ച്; വിമാനത്തില്‍ ഒളിച്ചു കടന്ന നടുക്കുന്ന ഓര്‍മ്മ പങ്കുവച്ച് ഇന്ത്യക്കാരന്‍

ഇപ്പോള്‍ ഹിത്രു വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന പ്രദീപ് 1996-ല്‍ 18-കാരനായ സഹോദരന്‍ വിജയിനൊപ്പം ബ്രിട്ടനിലേയ്ക്ക് ഒളിച്ചു കടക്കുകയായിരുന്നു

ലണ്ടന്‍: ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ മരണം വരെ തട്ടിയെടുക്കുമായിരുന്ന നടുക്കുന്ന സംഭവത്തെ കുറിച്ചുള്ള ഓര്‍മ്മ പങ്കുവച്ച് ഇന്ത്യക്കാരന്‍. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് വിാനത്തിന്റെ ചക്രഅറയില്‍ (ലാന്‍ഡിങ് ഗിയര്‍ കംപാര്‍ട്‌മെന്റ്) ഒളിച്ച് യാത്ര ചെയ്ത അജ്ഞാതന്‍ മരിച്ചു വീണ വാര്‍ത്ത പുറത്തു വന്നതോടെയാണ് പ്രദീപ് സൈനി എന്ന പഞ്ചാബ് സ്വദേശി തനിക്കുണ്ടായിട്ടുള്ള സമാന അനുഭവം പങ്കു വച്ച് രംഗത്തു വന്നത്.

ഇപ്പോള്‍ ഹിത്രു വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന പ്രദീപ് 1996-ല്‍ 18-കാരനായ സഹോദരന്‍ വിജയിനൊപ്പം ബ്രിട്ടനിലേയ്ക്ക് ഒളിച്ചു കടക്കുകയായിരുന്നു. ആ യാത്രയില്‍ അയാള്‍ക്ക് സ്വന്തം അനുജനെ നഷ്ടപ്പെട്ടു. ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേയ്ക്കുള്ള ബോയിങ് 747 വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കമ്പാര്‍ട്ടുമെന്റില്‍ പത്തു മണിക്കൂറുകളോളം തണുത്തു മരവിച്ചായിരുന്നു യാത്ര. വിമാനം പുറപ്പെടുമ്പോഴും ഇറങ്ങുമ്പോഴും മാത്രമാണ് ഈ വാതില്‍ തുറക്കുക.

കൊടുംതണുപ്പില്‍ സഹോദരന്‍ മരിക്കുന്നതും ലാന്‍ഡിങ്ങിനിടെ മൃതദേഹം താഴേക്കുവീണതെന്നും പ്രദീപ് അറിഞ്ഞിരുന്നില്ല. മൈനസ് 60 ഡിഗ്രി സെല്‍ഷ്യസ് തണുപ്പില്‍ ശരീരോഷ്മാവ് കുറഞ്ഞാണ് ഇത്തരം യാത്രകളില്‍ ആളുകള്‍ മരിക്കുന്നത്. കൊടുംതണുപ്പില്‍ ശരീരം സ്വയംപ്രതിരോധിക്കുന്ന പ്രത്യേക അവസ്ഥയിലെത്തിയത് കൊണ്ട് മാത്രമാണ് പ്രദീപ് രക്ഷപ്പെട്ടത്. എന്നാല്‍ ഇയാള്‍ രക്ഷപ്പെട്ടത് ഡോക്ടര്‍മാര്‍ക്കു പോലും അദ്ഭുതമായിരുന്നു.

വിദേശത്ത് സ്വപ്നതുല്യമായൊരു ഭാവിപ്രതീക്ഷിച്ചിരുന്ന പഞ്ചാബിലെ കാര്‍ മെക്കാനിക്ക് സൈനിക്കും സഹോദരനും അനധികൃത മനുഷ്യക്കടത്തുകാരാണ് കാശുമുടക്കാതെ ലണ്ടനിലെത്താനുള്ള ‘അപകടവഴി’ പറഞ്ഞുകൊടുത്തത്. എന്നാല്‍ ആയുസ്സിന്റെ ബലം കൊണ്ട് പ്രദീപ് രക്ഷപ്പെട്ടു. അന്ന് അബോധാവസ്ഥയില്‍ ലാന്‍ഡ് ചെയ്ത ഹീത്രു വിമാനത്താവളത്തില്‍ തന്നെയാണ് ഇപ്പോള്‍ സൈനി ഡ്രൈവറായി ജോലിചെയ്യുന്നത്. വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനുമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button