Latest NewsIndia

ബിജെപിയില്‍ ചേര്‍ന്നതിന് വീടൊഴിയാന്‍ സമ്മര്‍ദ്ദമെന്ന് യുവതി

അലിഗഡ്: ഭാരതീയ ജനതാ പാര്‍ട്ടിയില്‍ (ബിജെപി) ചേര്‍ന്നതിന് ശേഷം വാടകവീട് ഒഴിയണമെന്ന് വീട്ടുമസ്ഥനില്‍ നിന്ന് സമ്മര്‍ദ്ദമെന്ന് അലിഗഡിലെ ഒരു സ്ത്രീ. ഗുലിസ്താന എന്ന സ്ത്രീയാണ് പരാതിയുമായി യുപി പൊലീസിനെ സമീപിച്ചിരിക്കുന്നത്.

താന്‍ ബിജെപിയില്‍ ചേര്‍ന്നെന്നെ് അറിഞ്ഞപ്പോള്‍ വീട്ടുടമസ്ഥന്‍ ് മോശമായി പെരുമാറുകയും സ്ഥലം ഒഴിയണമെന്ന് ആവശ്യപ്പെടുകയുമായിരുന്നെന്നാണ് ഇവരുടെ പരാതി. പരാതിയില് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

അതേസമയം നാലായിരം രൂപ വൈദ്യുതി ബില്‍ നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് തര്‍ക്കമുണ്ടായതെന്നും ഇതിനിടയില്‍ ഗുലിസ്താനയുടെ ബിജെപി പ്രവേശം വിഷയമാതാണെന്നുമാണ് വീട്ടുടമസ്ഥന്റെ വാദം. തന്റെ ഭാഗം ന്യായീകരിക്കാന്‍ വാടകക്കാരി പാര്‍ട്ടി പിന്തുണ തേടിയതാണെന്നും വീട്ടുടമസ്ഥന്‍ ആരോപിക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button