KeralaLatest News

ശല്യക്കാരായ ഫ്രീക്കൻമാരും വണ്ടികളും പോലീസ് കസ്റ്റഡിയിൽ

മലയിൻകീഴ് : സ്കൂളിന് മുന്നിലൂടെ ബൈക്കിൽ ചീറിപാഞ്ഞ ഫ്രീക്കൻമാരെയും വണ്ടികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. വിളവൂർക്കൽ ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിന്റെ പരിസരത്തുനിന്നാണ് അഞ്ചുപേരെ പോലീസ് പിടികൂടിയത്. രൂപമാറ്റം വരുത്തിയ പത്തോളം ബൈക്കുകളിലും സ്കൂട്ടറുകളിലും അമിത ശബ്ദം ഉണ്ടാക്കി യുവാക്കൾ സ്കൂൾ സമയത്ത് റോഡിലൂടെ പായുന്നുവെന്ന് പരാതി ലഭിച്ചതിനെത്തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.

സ്കൂൾ വിദ്യാർത്ഥികളാണ് ആദ്യം പരാതിപ്പെട്ടത്.തുടർന്ന് മലയിൻകീഴ് എസ് ഐ സൈജു ചെയർമാനായി സ്കൂൾ സംരക്ഷണ സമിതി രൂപീകരിച്ചു.പ്രദേശവാസിയായ മിനി സെക്രട്ടറി .പിടിഐ ഭാരവാഹികൾ എന്നിവരെ മുൻനിർത്തിയായിരുന്നു പോലീസ് പരിശോധന നടത്തിയത്.പിടികൂടിയ അഞ്ചുപേർക്കും ലൈസൻസില്ല.വാഹനങ്ങളിൽ ചിലതിന്റെ നമ്പർ പ്ലേറ്റ് ഇളകിയ നിലയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button