Latest NewsIndia

ലോക്‌സഭയിൽ തിളങ്ങാൻ എംപിമാർക്ക് സ്റ്റഡിക്ലാസ്

ഡൽഹി : ലോക്‌സഭയിൽ തിളങ്ങാൻ എംപിമാർക്ക് സ്റ്റഡിക്ലാസുമായി കോൺഗ്രസ്. എംപിയെന്ന നിലയിൽ ലോക്സഭയിൽ എങ്ങനെ മിടുക്ക് തെളിയിക്കാം ? ഈ ചോദ്യവുമായി എത്തിയ പുതുമുഖ എംപിമാർക്കാണ് പാർട്ടി സ്റ്റഡിക്ലാസ് നടത്തുന്നത്.ആദ്യമായി എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഇന്നലെ വൈകിട്ട് 2 മണിക്കൂർ നീണ്ട ക്ലാസ് നടത്തിയിരുന്നു.

ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി ആചാരി സഭയിലെ നടപടിക്രമങ്ങൾ വിശദീകരിച്ചു.മന്ത്രിമാരെ എങ്ങനെ നേരിടാം ,എംപിമാർക്കുള്ള അവകാശങ്ങൾ എന്നിവയെക്കുറിച്ചു രാജ്യസഭാഗങ്ങളായ ജയറാം രമേശ്,രാജീവ് ഗൗഡ എന്നിവർ സംസാരിച്ചു.

എംപിമാർക്ക് മാർഗനിർദേശങ്ങളുമായി സോണിയ ഗാന്ധിയുമെത്തി . കേരളത്തിൽനിന്ന് ഹൈബി ഈഡൻ ,ബെന്നി ബെഹനാൻ , വികെ ശ്രീകണ്ഠൻ,ടി.എൻ പ്രതാപൻ ,രമ്യ ഹരിദാസ്,ഡീൻ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button