Latest NewsIndia

കോൺഗ്രസ് പ്രതിസന്ധി ; കുമാരസ്വാമിയെ വിമർശിച്ച് നാരായണ ഗൗഡ

ബെംഗളൂരു : കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയെ വിമർശിച്ച് ജെഡിഎസ് നേതാവ് നാരായണ ഗൗഡ. വികസന മുരടിപ്പിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് വിശദീകരണം.അതേസമയം കർണാടകത്തിൽ ഒരു എംഎൽഎകൂടി രാജിവെച്ചു.കോൺഗ്രസ് എംഎൽഎ റോഷൻ ബെയ്‌ഗ്‌ സ്പീക്കർക്ക് രാജിക്കത്ത് നൽകി.

ഇതോടെ രാജിവെച്ച എംഎൽഎമാരുടെ എണ്ണം 14 ആയി.ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി കോൺഗ്രസിനെ നല്ലരീതിയിൽ ബാധിച്ചിരിക്കുകയാണ്. കർണാടക വിഷയം ലോക്‌സഭയിൽ ചർച്ചയായതോടെ സഭയിൽ പ്രതിപക്ഷം ബഹളം വെക്കുകയും സഭ നിർത്തിവെക്കുകയും ചെയ്‌തു.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. കോണ്‍ഗ്രസ് വിളിച്ച നിയമസഭാ കക്ഷി യോഗത്തില്‍ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനായില്ല. വിമത എംഎല്‍എമാര്‍ നിമയസഭാകക്ഷി സമ്മേളനത്തിന് എത്താതിരുന്നതിനാലാണ് അനുനയന ശ്രമം പാളിയത്. വിമതര്‍ക്കു പുറമെ എട്ട് എംഎല്‍എമാരും യോഗത്തില്‍ പങ്കെടുത്തില്ല. ആരു പേര്‍ വിശദീകരണ കത്ത് നല്‍കി.അതേസമയം വിമത എംഎല്‍എമാരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ് സ്പീക്കറോട് ശുപാര്‍ശ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button