KeralaLatest News

സംസ്ഥാനത്ത് കാ​രു​ണ്യ ചി​കി​ത്സാ​സ​ഹാ​യ പ​ദ്ധ​തി തു​ട​രി​ല്ലെ​ന്ന് ധനമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കാ​രു​ണ്യ ചി​കി​ത്സാ​സ​ഹാ​യ പ​ദ്ധ​തി തുടരാനാകില്ലെന്ന് ധനമന്ത്രി തോ​മ​സ് ഐ​സ​ക്. ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യും കാ​രു​ണ്യ ചി​കി​ത്സാ​സ​ഹാ​യ പ​ദ്ധ​തി​യും ഒ​ന്നി​ച്ചു മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു.

കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍​ക്കാ​രുകളുടെ ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി​ക​ള്‍ ചേ​ര്‍​ത്ത് ആ​യു​ഷ്മാ​ന്‍ ഭാ​ര​ത് കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ മു​ത​ല്‍ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് കാ​രു​ണ്യ ചി​കി​ത്സ പ​ദ്ധ​തി ജൂ​ണ്‍ 30-ന് ​അ​വ​സാ​നി​പ്പി​ച്ചു. ഇ​തു​മൂ​ലം കാ​രു​ണ്യ പ​ദ്ധ​തി​യി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ട്ടു. എന്നാൽ മൂ​ന്നു മാ​സം ര​ണ്ടു പ​ദ്ധ​തി​ക​ളും ഒ​ന്നി​ച്ച്‌ ന​ട​ത്തി​യി​ട്ടും പ്ര​യോ​ജ​ന​മൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ​ദ്ധ​തി​യു​ടെ സ​മ​യ പ​രി​ധി നീ​ട്ടു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞി​രു​ന്നു. കാ​രു​ണ്യ ലോ​ട്ട​റി​യി​ല്‍​നി​ന്നു​ള്ള വ​രു​മാ​നം ഉ​പ​യോ​ഗി​ച്ചു ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി തു​ട​രാ​ന്‍ ധ​ന വ​കു​പ്പു​മാ​യി ധാ​ര​ണ​യാ​യെ​ന്നും കാ​രു​ണ്യ പ​ദ്ധ​തി​യി​ല്‍ അ​ടു​ത്ത വ​ര്‍​ഷം മാ​ര്‍​ച്ച്‌ 31 വ​രെ ചേ​രാ​മെ​ന്നും മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. ഈ ഉത്തരവിനെയാണ് ധനമന്ത്രി തള്ളിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button