Latest NewsUAEGulf

അബുദാബിയിൽ മലയാളി യുവാവിന്റെ മരണത്തിൽ ദുരൂഹത : രണ്ടു പേർ അറസ്റ്റിൽ

അബുദാബി : മലയാളി യുവാവിന്റെ മരണത്തിൽ ദുരൂഹത. രണ്ടു പേർ അറസ്റ്റിൽ. കണ്ണൂർ ധർമടം പരീക്കടവ് അലവിൽ സ്വദേശി പക്രുപുരയിൽ രഘുനാഥിന്റെയും പ്രതിഭയുടെയും മകനും അബുദാബിയിലെ അൽമറായ് എമിറേറ്റ്സ് കമ്പനിയിൽ ഒന്നര വർഷമായി സെയിൽസ് അസിസ്റ്റന്റുമായിരുന്ന അഭിഷേക് (24) ആണ് മരിച്ചത്. അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്ത പോലീസ് രണ്ടു നേപ്പാൾ പൗരന്മാരെയാണ് അറസ്റ്റ് ചെയ്തത്.

ജൂൺ 21ന് അവധി ദിവസം പുറത്തുപോയ അഭിഷേക് 22ന് പുലർച്ചെ മുസഫയിലെ താമസ സ്ഥലത്ത് സംസാരിക്കാൻ പോലും പറ്റാത്ത വിധം അവശനിലയിലാണ് തിരിച്ചെത്തിയത്. ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു വീട്ടുവളപ്പിൽ. .

shortlink

Related Articles

Post Your Comments

Related Articles


Back to top button