Latest NewsSaudi ArabiaGulf

സൗദിയിലേക്ക് വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം

ജിദ്ദ : സൗദിയിലേക്ക് ഹൂതികൾ സ്ഫോടക വസ്തുക്കൾ നിറച്ച് തൊടുത്തു വിട്ട ഡ്രോൺ വെടിവച്ചിട്ടു. അറബ് സഖ്യസേനയാണ് ഡ്രോൺ തകർത്തത്. നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. സമയോചിത ഇടപെടൽമൂലം ജനവാസ കേന്ദ്രങ്ങൾക്കുനേരെ ആക്രമണം നടത്താനുള്ള ഹൂതികളുടെ പദ്ധതിയാണ് തകർത്തതെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികി പറഞ്ഞു.

കഴിഞ്ഞ ദിവസം ചരക്ക് കപ്പൽ ലക്ഷ്യമിട്ടു ഹൂതികൾ നടത്തിയ ആക്രമണ ശ്രമവും അറബ് സഖ്യ സേന പരാജപ്പെടുത്തിയിരുന്നു. ചെങ്കടലിന്റെ തെക്കു ഭാഗത്തു ചരക്ക് കപ്പൽ ലക്ഷ്യമിട്ട് അതിവേഗം പോകുന്ന റിമോട്ട് ബോട്ട് കണ്ടെത്തുകയും ഇതു തടയുകയും നശിപ്പിക്കുകയും ചെയ്ത വിവരം സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലികിയാണ് അറിയിച്ചത്.

രാജ്യാന്തര കപ്പൽ ഗതാഗതത്തിനും വ്യാപാരത്തിനും ഭീഷണി ഉയർത്തി ഇറാൻ പിന്തുണയുള്ള ഹൂതികൾ ഭീകര പ്രവർത്തനം ആവർത്തിക്കുകയാണെന്നും . ഇത് നിർവീര്യമാക്കാനുള്ള പ്രതിരോധ നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button