Latest NewsKerala

കാഴ്ചയിൽ ഉപ്പെന്ന് തോന്നും ;കേരളത്തിലേക്ക് എത്തുന്ന മീനുകളിൽ മാരകമായ വിഷം

കൊച്ചി : തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന മീനുകളിൽ മാരകമായ വിഷം അടങ്ങിയിരിക്കുന്നു. കാഴ്ചയിൽ ഉപ്പെന്ന് തോന്നുമെങ്കിലും സോഡിയം ബെന്‍സോയേറ്റ്, അമോണിയ, ഫോര്‍മാള്‍ഡിഹൈഡ് എന്നീ രാസവസ്തുക്കളാണത്. ചെന്നൈയിലെ കാശിമേട് എണ്ണൂർ ഹാർബറുകളിൽ നിന്നാണ് കൂടുതൽ മീനുകൾ എത്തുന്നത്.

കേരളത്തിലേക്ക് മൊത്ത കച്ചവടക്കാർ കൂടുതലായി മത്സ്യം വാങ്ങുന്ന തുറമുഖമാണ് കാശിമേട്കേരളത്തിലേക്കുള്ള മീനുകൾ പെട്ടിയിലാക്കിയ ശേഷം അതിന് മുകളിൽ ഐസ് ഇട്ട് അടുക്കി വയക്കും. ഇതിന് പിന്നാലെ കാഴ്ചയില്‍ ഉപ്പെന്ന് തോന്നുമെങ്കിലുംകൊടിയ വിഷമായ സോഡിയം ബെന്‍സോയേറ്റ് കലർത്തും. ഇതാണ് ഇവിടുത്തെ രീതി. ഒരു പ്രമുഖ മാധ്യമമാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്.

പിന്നീട് പെട്ടികളിലാക്കി വാഹനങ്ങളിലെത്തുക്കുമ്പോഴും ഗോഡൗണിൽ വച്ചും മായം ചേർക്കും. ഈ മീനുകൾ ചെന്നൈ എഫ്എഫ്എസ്എസ്ഐയുടെ ലാബില്‍ പരിശോധിച്ചപ്പോൾ കാൻസറിന് കാരണമാകുന്ന, ദഹന സംവിധാനത്തെ തകർക്കുന്ന സോഡിയം ബെന്‍സോയേറ്റിന്റെ അംശം കൂടുതൽ ഉണ്ടെന്ന് കണ്ടെത്തി.
കരൾ രോഗം മുതൽ കാഴ്ച ശക്തിയെ വരെ ബാധിക്കുന്ന ഫോര്‍മാള്‍ഡിഹൈഡും ശ്വാസനാളത്തെ ബാധിക്കുന്ന അമോണിയയും മീനുകളിൽ കണ്ടെത്തി. ചെക്ക്പോസ്റ്റുകളിൽ കൃത്യമായ പരിശോധന നടത്താത്തതുമൂലമാണ് ഇത്തരം മീനുകൾ കേരളത്തിലേക്ക് ഒഴുകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button