Latest NewsKerala

പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ കുട്ടികളെ തനിച്ചിരുത്തി പോകരുത്; മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്

പൊതുസ്ഥലത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ കുട്ടികളെ തനിച്ചാക്കി പോകരുതെന്ന നിര്‍ദേശവുമായി കേരള പോലീസ്. കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി ലോക്ക് ചെയ്തുപോകുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു വരികയാണ്. മാതാപിതാക്കളുടെ അശ്രദ്ധ മൂലം കുട്ടികളുടെ മരണം ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും ഇത്തരം അശ്രദ്ധകള്‍ അപകടകരമായ വാഹന ഉപയോഗമായി കണക്കിലെടുത്ത് കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഓര്‍മപ്പെടുത്തുകയാണ് കേരള പോലീസ്.

കുട്ടികളെ കാറിലിരുത്തി വാഹനം ലോക്ക് ചെയ്ത് പോയാല്‍ ശ്വാസതടസ്സം നേരിട്ട് മരണം വരെ സംഭവിക്കാമെന്നും ഗിയര്‍/ഹാന്‍ഡ് ബ്രേക്ക് പ്രവര്‍ത്തിക്കപ്പെട്ടും എസി കൂളിങ് കോയലിലെ ചോര്‍ച്ച കാരണവും അപകടമുണ്ടാകാമെന്നും പോലീസ് ഓര്‍മ്മിപ്പിക്കുന്നു. ഇതിന് പുറമേ കുട്ടികള്‍ റോഡിലിറങ്ങി അപകടം വരുത്തി വയ്ക്കുമെന്നും കേരള പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പൊതുസ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ വാഹനത്തിനുള്ളില്‍ തനിച്ചിരുത്തിയ ശേഷം മുതിര്‍ന്നവര്‍ വാഹനം ലോക്ക് ചെയ്തു പോകുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ച് വരുന്നു. ഇത്തരം അശ്രദ്ധ മൂലം കുഞ്ഞുങ്ങളുടെ മരണം ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ക്ക് കാരണമാകുന്നു.ഇത്തരം അശ്രദ്ധകള്‍ അപകടകരമായ വാഹന ഉപയോഗമായി കണക്കിലെടുത്ത് കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം പ്രകാരം ശിക്ഷാര്‍ഹവുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button