Latest NewsIndia

ലാന്‍ഡിങ് ഗിയറില്‍ കുടുങ്ങി ഫ്ലൈറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം

കൊല്‍ക്കത്ത : ലാന്‍ഡിങ് ഗിയറില്‍ കുടുങ്ങി ഫ്ലൈറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം.കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ടെക്നീഷ്യൻ രോഹിത് പാണ്ഡെ എന്നയാളാണ് മരിച്ചത്. അഗ്നിശമന സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

സ്പൈസ് ജെറ്റിന്‍റെ ബോംബാര്‍ഡിയര്‍ ക്യു400 വിമാനത്തിന്‍റെ ദിവസേനയുള്ള അറ്റകുറ്റപ്പണിക്കിടെ അബദ്ധത്തിൽ വാതില്‍ അടഞ്ഞ് ജീവനക്കാരന്‍ കുടുങ്ങുകയായിരുന്നു.വിമാനത്തിന്‍റെ ടയറുകള്‍ അടക്കമുള്ള ഭാഗമാണ് ലാന്‍ഡിങ് ഗിയര്‍. സംഭവത്തില്‍ പോര്‍ട്ട് പോലീസ് കേസെടുത്തു.

അപകടത്തെക്കുറിച്ച് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അന്വേഷണം നടത്തുമെന്ന് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button