NattuvarthaLatest NewsKerala

നിയന്ത്രണം വിട്ട ടോറസിടിച്ച് യുവാവിനു ദാരുണാന്ത്യം

കൊല്ലം: നിയന്ത്രണം വിട്ട ടോറസിടിച്ച് യുവാവിനു ദാരുണാന്ത്യം. കൊട്ടാരക്കരയ്ക്ക് അടുത്ത് ഓടനാവട്ടത്ത് ഉണ്ടായ അപകടത്തിൽ ആയൂർ ചെറുവക്കൽ ഇടയിലവീട്ടിൽ ജോമോൻ(36) ആണ് മരിച്ചത്. വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. അമിത വേഗതയിലെത്തിയ എ.എസ് ഗ്രാനൈറ്റ്സിന്‍റെ ടോറസ്, മരുതമൺപള്ളി മാർ ബസേലിയോസ് സ്കൂൾ ബസിൽ ഇടിച്ചശേഷം ജോമോന്‍റെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. സമീപത്തെ വീടിന്‍റെ മതിലും തകർത്തശേഷമാണ് ടോറസ് നിന്നത്. ജോമോൻ സംഭവ സ്ഥലത്തു വെച്ച് തന്നെ മരണപെട്ടു.

ഡ്രൈവർ ഓടി രക്ഷപ്പെട്ടു. സ്ഥലത്തെത്തിയ പൂയപ്പള്ളി പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്നും ഒളിവിൽ പോയ ഡ്രൈവറെ ഉടൻ പിടികൂടുമെന്ന് പൂയപ്പള്ളി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button