CricketLatest News

ഇംഗ്ലണ്ടിനെതിരായ രണ്ടാം സെമിഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയ ഭേദപ്പെട്ട നിലയിൽ

ലണ്ടൺ: ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ സെമിഫൈനൽ പോരാട്ടത്തിൽ ഓസ്ട്രേലിയ ഭേദപ്പെട്ട നിലയിൽ മുന്നേറുന്നു. എന്നാൽ എറിഞ്ഞ ആദ്യ പന്തിൽ തന്നെ ആരോൺ ഫിഞ്ചിനെ (0) വിക്കറ്റിനു മുന്നിൽ കുരുക്കിയ ജോഫ്ര ആർച്ചർ ഇംഗ്ലണ്ടിനു സ്വപ്ന സമാനമായ തുടക്കം നൽകി. മൂന്നാം ഓവറിൽ വാർണറും പുറത്ത്. ഒൻപത് റൺസെടുത്ത വാർണറെ ക്രിസ് വോക്സിൻ്റെ പന്തിൽ ജോണി ബാരിസ്റ്റോ പിടികൂടി.

വ്യക്തിഗത സ്കോർ നാലു റൺസിൽ നിൽക്കെ ജോഫ്ര ആർച്ചറുടെ ബൗൺസറേറ്റ് താടിക്ക് പരിക്കേറ്റെങ്കിലും അത് വക വെക്കാതെയാണ് കാരി ബാറ്റ് ചെയ്തത്. തുടക്കത്തിൽ ബൗളർമാർക്ക് പിച്ചിലുണ്ടായിരുന്ന പിന്തുണ അവസാനിച്ചതോടെ സഖ്യം സ്കോർ ഉയർത്താൻ തുടങ്ങി.

നിലവിൽ 28 ഓവർ അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് എന്ന നിലയിലാണ്.

Tags

Post Your Comments

Related Articles


Back to top button
Close
Close