KeralaLatest News

ചെയ്തത് തെറ്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ല, സുരേഷ്‌ഗോപിക്ക് വോട്ട് ചോദിച്ചതിന് സൈബര്‍ ആക്രമണം നേരിട്ട ബിജു മേനോന്‍ പറയുന്നു

തൃശൂരില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ച ബിജു മേനോന് നേരെ വലിയ സൈബര്‍ ആക്രമണമുണ്ടായിരുന്നു. തനിക്ക് നേരെയുണ്ടായ പ്രതിഷേധത്തെ കുറിച്ച് താരം ഇപ്പോള്‍ മനസ് തുറക്കുകയാണ്. സുരേഷ് ഗോപിക്കുവേണ്ടി വോട്ട് ചോദിച്ച് എത്തിയത് തെറ്റാണെന്ന് തോന്നിയിട്ടില്ല. ജ്യേഷ്ഠ സ്ഥാനത്തുള്ള ഒരാള്‍ക്ക് വിജയാശംസകള്‍ നേരേണ്ടത് തന്റെ ബാധ്യതയും കടമയുമാണെന്ന വിശ്വാസത്തിലാണ് പ്രചാരണത്തിനു പോയതെന്നും നടന്‍ ബിജു മേനോന്‍ പറയുന്നു. പോയത്. ചില കമന്റുകള്‍ കണ്ട് തനിക്ക് വിഷമം തോന്നിയിരുന്നു. എന്നാല്‍ ചെയ്തത് തെറ്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിനിടെയാണ് ബിജു മേനോന്റെ തുറന്നു പറച്ചില്‍.

തന്റെ സഹപ്രവര്‍ത്തകനും ജ്യേഷ്ഠ തുല്യനുമായ ഒരാള്‍ തൃശൂരില്‍ മത്സരിക്കുമ്പോള്‍ പാര്‍ട്ടിയോ മറ്റോ നോക്കിയിട്ടല്ല പിന്തുണയ്ക്കുന്നത്. അദ്ദേഹത്തിന് വിജയാശംസകള്‍ നേരേണ്ടത് എന്റെ ബാധ്യതയും കടമയുമാണെന്ന് തോന്നിയിട്ടാണ് ഞാന്‍ അവിടെ പോയത്. അതിന് ആളുകള്‍ പ്രതികരിച്ചു, അതില്‍ ചെറിയ വിഷമം തോന്നിയെന്നും എന്നാല്‍ കുറച്ചുനാള്‍ കഴിയുമ്പോള്‍ ഇതിന്റെ വാസ്തവം ആളുകള്‍ തിരിച്ചറിയുമെന്നും ബിജുമേനോന്‍ വ്യക്തമാക്കി. സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും ബിജു മേനോന്‍ പ്രചാരണവേദിയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സൈബര്‍ ആക്രമണമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button