KeralaNattuvarthaLatest News

ഹോംനഴ്സിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം : പ്രതി കസ്റ്റഡിയിൽ

മലപ്പുറം : ഹോംനഴ്സിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. വെട്ടിച്ചിറ പുന്നത്തല സ്വദേശി കരിങ്കപ്പാറ അബ്ദുൾ സലാമിനെ (36) ആണ് പിടികൂടിയത്. ഇന്നലെ മലപ്പുറം വളാഞ്ചേരി വൈക്കത്തൂരിലെ വാടക വീട്ടില്‍ പൂന്തറ സൂഫി മന്‍സിലിൽ നഫീസത്തിന്‍(52)റെ മൃതദേഹം ആണ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ മോഷണത്തിനിടെയായിരുന്നു കൊലപാതകമെന്ന് പ്രതി സമ്മതിച്ചു. അറസ്റ്റ് നാളെ രേഖപ്പെടുത്തും.

മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ടായിരുന്നു. വീടിലെ വാതിലുകള്‍ തുറന്നിട്ട നിലയിലായിരുന്നു. വീടിനകത്ത് ടെലിവിഷന്‍ ശബ്ദം കൂട്ടി വെച്ചിരുന്നു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close