IndiaNews

2100 ഓടെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും

 

ലോകമെമ്പാടുമുള്ള ജനസംഖ്യയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചുള്ള അറിവ് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നത്. 30 വര്‍ഷമായി ഇത് നിരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും പ്രശ്‌നങ്ങള്‍ ഇപ്പോഴും വളരുകയാണ്. ആദ്യമായി ലോകജനസംഖ്യ കണക്കെടുത്തപ്പോള്‍ 5.25 ബില്യണ്‍ ആളുകള്‍ ഭൂമിയിലുണ്ടായിരുന്നുവെങ്കില്‍ ഇന്ന് അത് 7.7 ബില്ല്യണ്‍ മറി കടന്നു.

പ്യൂ റിസര്‍ച്ച് സെന്റര്‍ നല്‍കിയ കണക്കുകള്‍ പ്രകാരം 2100 ല്‍ 1450 ദശലക്ഷം ആളുകള്‍ ഇന്ത്യയിലുണ്ടാകും. 1950 നും 2100 നും ഇടയില്‍ താരതമ്യം ചെയ്യുമ്പോള്‍ 2100 ഓടെ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ അവകാശപ്പെടുന്നു. കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ 10 രാജ്യങ്ങളില്‍ അഞ്ചെണ്ണം പ്രവചിക്കുമ്പോള്‍ അതില്‍ ഒന്ന് ആഫ്രിക്ക ആയിരിക്കും. 2100 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള 10 രാജ്യങ്ങളുടെ പട്ടികയാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ തയ്യാറാക്കിയിരിക്കുന്നത്.

”ഇന്ന് ലോകജനസംഖ്യ ദിനം. വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ ലോകം അഭിമുഖീകരിക്കുന്ന പ്രധാനവും അടിയന്തിരവുമായ പ്രശ്‌നമാണ്. പ്രശ്‌നത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. ലോക ജനസംഖ്യാ ദിനത്തില്‍ മമത ബാനര്‍ജി ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button