Latest NewsIndia

ടിക് ടോക്കിനായി വീഡിയോ ചിത്രീകരിക്കവെ യുവാവ് മുങ്ങിമരിച്ചു

ഹൈദരാബാദ്: ടിക് ടോക്കിനായി വീഡിയോ ചിത്രീകരിക്കവെ യുവാവ് മുങ്ങിമരിച്ചു. ഹൈദരാബാദിലെ മെഡ്ചാല്‍ ജില്ലയിൽ ദുലാപള്ളി തടാകത്തിൽ നരസിംഹ എന്ന് പേരുള്ള യുവാവാണ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം. പ്രശാന്ത് എന്ന സുഹൃത്തിനൊപ്പം ടിക് ടോക്കിനായി വെള്ളത്തില്‍ നൃത്തം ചെയ്യുകയായിരുന്നു. ശേഷം നരസിംഹ ഒറ്റയ്ക്ക് വീഡിയോ എടുക്കാന്‍ നിന്നപ്പോൾ കാല്‍ വഴുതുകയും തടാകത്തിന്റെ ആഴത്തിലേക്ക് മുങ്ങുകയുമായിരുന്നു. ഈ സമയം സുഹൃത്ത് ദൂരെ നിന്നും മൊബൈലില്‍ വീഡിയോ പകര്‍ത്തുകയായിരുന്നു. നരസിംഹ അപകടത്തിൽപ്പെട്ടതറിഞ്ഞു പ്രശാന്ത് ഒച്ചവെച്ചെങ്കിലും ആരും രക്ഷക്കെത്തിയില്ല. വ്യാഴായ്ച്ച പോലീസ് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button