NattuvarthaLatest NewsKerala

കഞ്ചാവ് വില്‍പ്പന നടത്തിയ ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ

കൊച്ചി : കഞ്ചാവ് വില്‍പ്പന നടത്തിയ ഇതര സംസ്ഥാനക്കാരൻ അറസ്റ്റിൽ. പെരുമ്പാവൂര്‍ മേഖലയിൽ നിന്ന് അസം സ്വദേശി ഇസാബ് അലിയാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. രണ്ടു കിലോ കഞ്ചാവും ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു.

ഇയാൾ പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും സ്ഥിരമായി കഞ്ചാവെത്തിക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ചയോളം ഷാഡോ സംഘം ഇയാളെ രഹസ്യമായി നിരീക്ഷിച്ച് വരികയും മലമുറി എം സി റോഡിന് സമീപം കഞ്ചാവ് കൈമാറുന്നതിന് എത്തിയ ഇയാളെ പിടികൂടുകയുമായിരുന്നു.

ട്രെയിൻ മാർഗം ഒഡീഷയിൽ നിന്നും കഞ്ചാവ് തൃശൂരിലെത്തിച്ച് അവിടെ നിന്നും വിവിധ സ്ഥലങ്ങളിൽ പ്രതി നേരിട്ട് കച്ചവടം നടത്തുകയാണ് ചെയ്തിരുന്നതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button