Latest NewsInternational

ഗോത്രവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 24 പേര്‍ കൊല്ലപ്പെട്ടു

പോര്‍ട്ട് മോര്‍സ്ബി: ഗോത്രവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 24 പേര്‍ കൊല്ലപ്പെട്ടു. പാപ്പുവ ന്യൂഗിനിയില്‍ ഹെലാ പ്രവിശ്യയിലെ ഗ്രാമങ്ങളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഗര്‍ഭിണികള്‍ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ആക്രണത്തിന് ഉത്തരവാദികൾ ഹാഗുയി, ഒകീരു, ലിവി ഗോത്രവിഭാഗങ്ങളില്‍പ്പെട്ടവരാണെന്നു പ്രധാനമന്ത്രി ജയിംസ് മരാപെ പറഞ്ഞു. മരണസംഖ്യ ഉയരാൻ സാധ്യത ഉണ്ടെന്നു പ്രവിശ്യ അഡ്മിനിസ്‌ട്രേറ്റര്‍ വില്യം ബാന്‍ഡോ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button