KeralaLatest News

രാഹുല്‍ ഗാന്ധിയുടെ അനുമതി വാങ്ങാതെ മുഖ്യാതിഥിയാക്കി; ആരോപണവുമായി കോൺഗ്രസ്

കോഴിക്കോട്: അഗസ്ത്യന്‍മൂഴി-കുന്ദമംഗലം റോഡ് നവീകരണ പ്രവര്‍ത്തിയുടെ ഉദ്‌ഘാടനത്തിന് രാഹുല്‍ ഗാന്ധിയുടെ അനുമതി വാങ്ങാതെ  മുഖ്യാതിഥിയാക്കിയതിൽ കോൺഗ്രസിൽ പ്രതിഷേധം. വയനാട് എം.പിയായ രാഹുല്‍ ഗാന്ധിയുടെ ഓഫീസിനെ പോലും അറിയിക്കാതെയായിരുന്നു അദ്ദേഹം പങ്കെടുക്കുമെന്ന് പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് രാഹുല്‍ ഗാന്ധിയുടെ പേര് വെച്ച്‌ ബോര്‍ഡ് വെച്ചത്.

ഇത് കൂടാതെ റോഡ് ഭൂരിഭാഗവും ഉള്‍പ്പെടുന്ന കോഴിക്കോട് മണ്ഡലത്തിലെ എം.പി എം.കെ രാഘവനെ ഉള്‍പ്പെടുത്താതെവയനാട് എം.പിയായ രാഹുല്‍ ഗാന്ധിയുടെ പേര് വെച്ച്‌ നോട്ടീസ് അടിച്ചത്. ഇത് തീർത്തും അപമാനകരമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.മാത്രമല്ല പരിപാടി നടക്കുന്ന ജൂലായ് 13 ന് പാര്‍ലമെന്റ് സെഷന്‍ നടക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധിക്ക് എത്താന്‍ സാധിക്കില്ലെന്ന് സംഘാടകര്‍ക്ക് അറിയുന്ന കാര്യമാണ്.

സംഭവം വിവാദമായതോടെ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചിരുന്നുവെന്ന് കാണിക്കുന്ന ക്ഷണക്കത്തുമായി സംഘാടകര്‍ രംഗത്തെത്തി.14 കോടി രൂപ ചെലവിലാണ് അഗസ്ത്യന്‍മൂഴി-കുന്ദമംഗലം റോഡ് നവീകരിക്കുന്നത്. ഇതില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടകനായും, രാഹുല്‍ഗാന്ധി എം.പി മുഖ്യാതിഥിയായും, തിരുവമ്ബാടി എം.എല്‍.എ ജോര്‍ജ് എം തോമസ് അധ്യക്ഷനായും, പി.ടി എ റഹീം എം.എല്‍.എ മുഖ്യ പ്രഭാഷകനുമായാണ് പരിപാടി നിശ്ചയിച്ചിരുന്നത്. സംഭവം വിവാദമായതോടെ കോഴിക്കോട് എം.പി എം.കെ രാഘവനെയും നോട്ടീസിൽ ഉൾപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button