KeralaLatest News

എസ്‌ഐയ്ക്കു കുത്തേറ്റു

മലപ്പുറം: പ്രതിയെ പിടികൂടാന്‍ ശ്രമിക്കവെ എസ് ഐയ്ക്കു കുത്തേറ്റു. മലപ്പുറം അരീക്കോട് എസ് ഐ നൗഷാദിനാണ് കുത്തേറ്റത്. കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് മഫ്ത്തിയില്‍ അന്വേഷണത്തിനെത്തിയതായിരുന്നു എസ്‌ഐയും സംഘവും. . ഒരാളെ പിടികൂടി വിലങ്ങ് അണിയിക്കവേ അയാള്‍ എസ്‌ഐയെ കുത്തുകയായിരുന്നു. വിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടു.

കൈക്ക് ഗുരുതരമായി പരിക്കേറ്റ എസ്‌ഐയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എസ്‌ഐയെ കുത്തിയ പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button