KeralaLatest News

മലയാളികളെ പ്രതിസന്ധിയിലാക്കി പച്ചക്കറി വില കത്തിക്കയറുന്നു

കൊച്ചി : മലയാളികളെ പ്രതിസന്ധിയിലാക്കി പച്ചക്കറി വില കത്തിക്കയറുന്നു.ഇന്ധന, വൈദ്യുതി വിലവർധനവിന് പിന്നാലെ പച്ചക്കറിയുടെയും വില കൂടിയത്.പത്തുരൂപക്ക് കിട്ടിയിരുന്ന തക്കാളിയുടെ വില 30 രൂപയിലെത്തി. 85 രൂപയുണ്ടായിരുന്ന ഇഞ്ചിക്ക് ഇപ്പോൾ 190 രൂപ കൊടുക്കണം. മുരിങ്ങക്കായ, പച്ചമാങ്ങ, കാബേജ്, വെള്ളരി, കാരറ്റ് തുടങ്ങിയ പച്ചക്കറികളുടേയും വില വർധിച്ചു. ഓണമാകുമ്പോഴേക്കും വില ഇനിയും ഉയരുമെന്നാണ് കരുതുന്നത്.

ഇഞ്ചിയും തക്കാളിയും മഹാരാഷ്ട്രയിലേക്ക് കൂടുതലായി കയറ്റി അയക്കേണ്ടി വന്നതും തമിഴ്നാട്ടിലെ വരൾച്ചയുമാണ് വില കൂടാൻ കാരണം. വിവാഹ സീസൺ ആയതും വില വർധിക്കാ‍ൻ കാരണമായി. ചില്ലറ വിൽപന ശാലകളിൽ വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button