KeralaLatest News

ചോരക്കൊതി തീരാതെ കുട്ടിസഖാക്കള്‍- അഭിമന്യുവിന് വേണ്ടി കള്ളക്കണ്ണീരൊഴുക്കിയവര്‍ കത്തിയിറക്കിയത് അഖിലിന്റെ നെഞ്ചില്‍

പതിറ്റാണ്ടുകളായി കോളേജ് അടക്കി ഭരിക്കുന്ന എസ്എഫ് ഐ എന്ന വിദ്യാര്‍ത്ഥി സംഘടന ആവര്‍ത്തിക്കുന്ന ഗുണ്ടായിസത്തിനെതിരെ ചെറുവിരല്‍ പോലും ഉയരുന്നില്ല എന്നതിന്റെ നേര്‍സാക്ഷ്യമാണ് പാട്ടുപാടിയ ചെറുപ്പക്കാരനെ കുത്തിമലര്‍ത്തിയ ഏറ്റവും പുതിയ സംഭവം

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ഏറ്റവും വികൃതമായ മുഖമാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ് പ്രവര്‍ത്തനം. പതിറ്റാണ്ടുകളായി കോളേജ് അടക്കി ഭരിക്കുന്ന എസ്എഫ് ഐ എന്ന വിദ്യാര്‍ത്ഥി സംഘടന ആവര്‍ത്തിക്കുന്ന ഗുണ്ടായിസത്തിനെതിരെ ചെറുവിരല്‍ പോലും ഉയരുന്നില്ല എന്നതിന്റെ നേര്‍സാക്ഷ്യമാണ് പാട്ടുപാടിയ ചെറുപ്പക്കാരനെ കുത്തിമലര്‍ത്തിയ ഏറ്റവും പുതിയ സംഭവം.

മരച്ചുവട്ടിലിരുന്ന് പാട്ടുപാടിയതിന് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ നേതാക്കള്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. പരിക്കേറ്റ അഖില്‍ എന്ന വിദ്യാര്‍ത്ഥിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് വന്‍പ്രതിഷേധവുമായി കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ തന്നെ രംഗത്തെത്തിയിട്ടും അധികൃതര്‍ എസ്എഫ്‌ഐ ഗുണ്ടായിസത്തിനെതിരെ ശബ്ദിക്കുന്നില്ല എന്നതാണ് ദയനീയം.ക്യാമ്പസിനുള്ളില്‍ എസ്എഫ്ഐയുടെ ഗുണ്ടായിസമാണ് നടക്കുന്നതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം ക്യാന്റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥി സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഇരു വിഭാഗങ്ങളേയും ് അനുരഞ്ജ ചര്‍ച്ചക്ക് വിളിക്കുകയും ചെയ്തിരുന്നു. ഇതിനിടെ അഖിലിന് കുത്തേല്‍ക്കുകയായിരുന്നു എന്നാണ് സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍. ഹിസ്റ്ററി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.

അഖിലിന്റെ ശരീരത്തില്‍ രണ്ട് കുത്തുകളാണുള്ളത്. എന്നാല്‍ മുറിവിന്റെ ആഴം അറിയാന്‍ കൂടുതല്‍ പരിശോധനകള്‍ വേണം. വിദഗ്ധ ചികിത്സക്കായി ഈ വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. എസ്എഫ്‌ഐക്കെതിരെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചതോടെയാണ് നില്‍ക്കക്കള്ളിയില്ലാതായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ മാധ്യമപ്രവര്‍ത്തകരെ കാമ്പസില്‍ നിന്ന് തുരത്താന്‍ മുന്നിട്ട് വന്നത്. എസ് എഫ് ഐ യൂണിറ്റുകാര്‍ പറയുന്നതുപോലെ ചെയ്തില്ലെന്നില്‍ ഇത്തരത്തില്‍ ഉപദ്രവം ഉണ്ടാകുമെന്നും യൂണിറ്റ് പിരിച്ചുവിടണമെന്നുമായിരുന്നു വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവശ്യപ്പെട്ടത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്നും വിദ്യാര്‍ത്ഥികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം കാമ്പസിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും എസ്എഫ്‌ഐ തന്നെയാണ് കുറ്റക്കാരെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടും കോളേജ് പ്രിന്‍സിപ്പല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. പകരം വിദ്യാര്‍ത്ഥി സംഘടനയുടെ നിലപാടിന് പിന്തുണ നല്‍കി മാധ്യമങ്ങളെ പുറത്താക്കാനായിരുന്നു പ്രിന്‍സിപ്പലിന് തിടുക്കം. രണ്ട് ദിവസം മുമ്പും ഇവിടെ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയിരുന്നു. അഖില്‍ മരച്ചുവട്ടില്‍ ഇരുന്ന് പാട്ടുപാടിയതാണ് പ്രശ്നത്തിന് തുടക്കമായതെന്നാണ് മറ്റ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അഖിലിനെ തല്ലുകയും തറയിലൂടെ വലിച്ചിഴച്ചെന്നും കുട്ടികള്‍ പറഞ്ഞു.യൂണിവേഴ്‌സിറ്റി കോളേജിലെ എസ്ഫ്‌ഐ ഗുണ്ടായിസത്തിന് ഇരയായ പല വിദ്യാര്‍ത്ഥികളും പ്രതികരിച്ചിട്ടുണ്ടെങ്കിലും അവരുടെ പരാതിയില്‍ കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. പഴയ പോലെ കാമ്പസ് രാഷ്ട്രീയം സജീവമോ സംഘര്‍ഷഭരിതമോ അല്ലാതിരുന്നിട്ടും യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ ഏകാധിപത്യം തുടരുകയാണ്. തങ്ങളുടെ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ കാമ്പസില്‍ വെച്ചുപൊറുപ്പിക്കില്ലെന്ന കാട്ടുനീതി ഉപേക്ഷിക്കാന്‍ ഇന്നും പുരോമഗനസംഘനയുടെ വിദ്യാര്‍ത്ഥിയൂണിറ്റ് തയ്യാറായിട്ടില്ല എന്നത് അപമാനകരമാണ്.

അടുത്തിടെ കാമ്പസില്‍ നിന്ന് ബിരുദ വിദ്യാര്‍ത്ഥി എസെ്എഫ്‌ഐയുടെ മാനസിക പീഡനം സഹിക്കാന്‍ വയ്യാതെ ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഇതിന് പിന്നാലെ യൂണിവേഴ്‌സിറ്റി കോളേജിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് അറുതി വരുത്തണമെന്ന ആവശ്യവുമായി സേവ് യൂണിവേഴ്‌സിറ്റി കാമ്പെയ്ന്‍ വരെ നടത്തിയിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും നാക്ക് അക്രഡിറ്റേഷനില്‍ കേരളത്തില്‍ മുന്നില്‍ നില്‍ക്കുന്ന കോളേജിലെ അക്രമവും മനുഷ്യാവകാശ ലംഘനവും നിര്‍ത്തലാക്കാന്‍ കഴിഞ്ഞിട്ടില്ല. അധ്യാപകര്‍ക്കോ പിടിഐക്കോ ഒരു നിയന്ത്രണവുമില്ലാത്ത കാമ്പസില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് എസ്എഫ്‌ഐ തന്നെയാണെന്നാണ് അധ്യാപകരില്‍ ചിലര്‍ രഹസ്യമായി അറിയിക്കുന്നത്. എറണാകുളം മഹാരാജാസ് കോളേജില്‍ എതിരാളികളുടെ കത്തിമുനയില്‍ അസ്തമിച്ച അഭിമന്യുവിന് വേണ്ടി കള്ളക്കണ്ണീര1ഴുക്കിയവര്‍ തന്നൈ മറ്റ് അഭിമന്യുക്കളെ സൃഷ്ടിക്കുന്ന കാഴച്ചയാണ് യുൂണിവേഴ്‌സിറ്റി കോളേജ് കാണിച്ചുതരുന്നത്. അധികാരികള്‍ നടപടിയെടുസത്തിട്ട് അക്രമങ്ങള്‍ക്ക് അവസാനമാകില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് വിദ്യയാര്‍ത്ഥികള്‍ നേരിട്ട് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇനിയെങ്കിലും കാമ്പസിനെ ഒരു കൂട്ടം ചോരക്കൊതിയന്‍മാരായ ഗുണ്ടകളില്‍ നിന്ന് രക്ഷപ്പെടുത്തിയെടുത്തില്ലെങ്കില്‍ അത് പ്രബുദ്ധകേരളത്തിന് തീരാനാണക്കേടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button