KeralaLatest News

സംസ്ഥാനത്ത് 14.5 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ​നാ​ണ​യ തട്ടിപ്പ്

കൊച്ചി : സംസ്ഥാനത്ത് 14.5 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ​നാ​ണ​യ തട്ടിപ്പ്.കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍ ക​സ്റ്റം​സി​ന്‍റെ ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗമാണ് വിദേശ നാണയം കണ്ടെത്തിയത്. വിമാനത്താവളത്തിലെ വിദേശ വിനിമയ ഏജന്‍സിയായ തോമസ് കുക്കാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തല്‍. ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ തട്ടിപ്പാണിത്.

രണ്ടുവർഷത്തെ കണക്കുകൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് തട്ടിപ്പ് കണ്ടെത്തിയത്. 9000 ഇ​ട​പാ​ടു​ക​ളി​ല്‍​ക്കൂ​ടി ഇ​ത്ര​യും വ​ലി​യ തു​ക കൊ​ടു​ത്തി​ട്ടു​ള്ള​ത്. എ​ന്‍​ആ​ര്‍​ഐ​ക്കാ​ര്‍​ക്കും വി​ദേ​ശ പൗ​ര​ന്‍​മാ​ര്‍​ക്കും മാ​ത്രം വി​ദേ​ശ നാ​ണ​യം മാ​റി​ക്കൊ​ടു​ക്കു​ന്ന കൗ​ണ്ട​റി​ലാ​ണ് അ​ന​ധി​കൃ​ത വി​നി​മ​യം ന​ട​ന്നി​ട്ടു​ള​ള​ത്. ഈ ​ഭാ​ഗ​ത്ത് ഒ​രാ​ള്‍​ക്ക് പ​ര​മാ​വ​ധി 25,000 ഇ​ന്ത്യ​ന്‍ ക​റ​ന്‍​സി​ക്കു​ള്ള ഡോ​ള​ര്‍ മാ​ത്ര​മേ ന​ല്‍​കാ​ന്‍ നി​യ​മം അ​നു​വ​ദി​ക്കു​ന്നു​ള്ളൂ. എന്നാൽ ഒരാൾക്ക് പലവട്ടം പണം നൽകിയതായി കണ്ടെത്തി.

ഈ സംഭവത്തിന് പിന്നിൽ സ്വ​ര്‍​ണം ക​ള്ള​ക്ക​ട​ത്ത് സം​ഘ​മാ​ണെ​ന്ന നി​ഗ​മ​ന​മാ​ണ് ക​സ്റ്റം​സി​നു​ള്ള​ത്. ഇ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍ ഇ​തി​ന്‍റെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button