Latest NewsKuwaitGulf

ആത്മഹത്യ ചെയ്യുന്നവരില്‍ അധികവും ഇന്ത്യക്കാരായ പ്രവാസികള്‍; കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു

2007 മുതല്‍ 2017 വരെയുള്ള പത്ത് വര്‍ഷത്തെ കണക്കുകള്‍ പ്രകാരമാണിത്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്. 2007 മുതല്‍ 2017 വരെയുള്ള പത്ത് വര്‍ഷത്തെ കണക്കുകള്‍ പ്രകാരമാണിത്. ഈ കാലയളവില്‍ 394 ഇന്ത്യക്കാരാണ് കുവൈത്തില്‍ ജീവനൊടുക്കിയത്. ഇതില്‍ 32 ശതമാനവും കേരളത്തില്‍ നിന്നുള്ളവരാണെന്നും കുവൈത്തിലെ പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന്റെ പത്തു വര്‍ഷത്തെ സ്ഥിതിവിവരക്കണക്ക് അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോര്‍ട്ട്. കുവൈത്തിലെ വിദേശി സമൂഹത്തില്‍ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യക്കാര്‍ തന്നെയാണ് ആത്മഹത്യയുടെ കാര്യത്തിലും ഒന്നാമത് നില്‍ക്കുന്നതെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

സ്വയം ജീവിതം അവസാനിപ്പിച്ചവരില്‍ 331 പേര്‍ പുരുഷമാരും 63 പേര്‍ സ്ത്രീകളുമാണ്. ഇതില്‍ 32 ശതമാനം പേരും കേരളത്തില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2016 ലാണ് കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടന്നതെന്നാണ് കണക്ക്. ഏഴു സ്ത്രീകള്‍ ഉള്‍പ്പെടെ 54 പേര്‍ 2016ല്‍ സ്വയം മരണത്തിനു കീഴടങ്ങി. പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ സ്വാഭാവികമരണം ഏറ്റവും കുറവ് രേഖപ്പെടുത്തിയതും 2016 ആണെന്നത് ഏറെ ശ്രദ്ധേയമാണ്. മാനസിക സമ്മര്‍ദ്ദവും സാമ്പത്തിക ബാധ്യതയുമാണ് ഇന്ത്യക്കാര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നത്തിനു കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button