Latest NewsIndia

മൂന്ന് വയസുകാരനെ തോക്ക് ഉപയോഗിക്കാൻ പഠിപ്പിക്കുന്ന പിതാവ് ; വൈറൽ വീഡിയോയ്ക്ക് പിന്നാലെ നടപടിയുമായി പോലീസ്

താനെ: മൂന്ന് വയസുകാരനെ തോക്ക് ഉപയോഗിക്കാൻ പഠിപ്പിക്കുന്ന പിതാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ നടപടിയുമായി പോലീസെത്തി.തിത്വാല സ്വദേശിയായ പിതാവാണ് മകനെ തോക്ക് ഉപയോഗിക്കാൻ പഠിപ്പിച്ചത്.

മകന് തോക്കില്‍ എങ്ങനെ ബുള്ളറ്റുകള്‍ ഇടണമെന്നും എങ്ങനെ പിടിക്കണമെന്നതുമടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്.ബന്ധുവായ ആളുടെ ലൈസന്‍സുള്ള തോക്കാണ് വീട്ടില്‍ മകനെ പഠിപ്പിക്കാനായി ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇയാൾക്ക് ഒരു സ്കൂൾ സ്വന്തമായിട്ടുണ്ട്. എന്നാല്‍ ഇയാളുടെ പേരോ സ്‌കൂളിന്റെ പേരോ പോലീസ് വെളുപ്പെടുത്തിയിട്ടില്ല.അതേ സമയം ഇയാള്‍ ഇപ്പോള്‍ ഡല്‍ഹിയിലാണെന്നും തിരികെയെത്തിയാലുടന്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button