Latest NewsKeralaIndia

യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ളേ​ജ് യൂ​ണി​റ്റ് ക​മ്മി​റ്റി പ​രി​ച്ചു​വി​ടി​ല്ല, ദേ​ശീ​യ പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ല​പാ​ട് ത​ള്ളി എ​സ്‌എ​ഫ്‌ഐ ജി​ല്ലാ നേ​തൃ​ത്വം

ഒരു കാമ്പസിനെ ഏതെങ്കിലും നിലയിലേക്കുള്ള അക്രമത്തിന്റെ കേന്ദ്രമാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളോടൊപ്പവും ഒരുകാലത്തും എസ്.എഫ്.ഐ അണിനിരക്കില്ല.' സച്ചിന്‍

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് വി​ദ്യാ​ര്‍​ഥി അ​ഖി​ലി​നെ​തി​രാ​യ ആ​ക്ര​മ​ത്തി​ല്‍ പ്ര​തി​ക്കൂ​ട്ടി​ലാ​യ​തി​നു പി​ന്നാ​ലെ കോളേജിലെ എസ്എഫ് ഐ യുണിറ്റ് പിരിച്ചു വിട്ടിരുന്നു. എന്നാൽ ദേ​ശീ​യ പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ല​പാ​ട് ത​ള്ളി എ​സ്‌എ​ഫ്‌ഐ ജി​ല്ലാ നേ​തൃ​ത്വം. അ​ക്ര​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ള​ജി​ലെ എ​സ്‌എ​ഫ്‌ഐ യൂ​ണി​റ്റ് ക​മ്മി​റ്റി പി​രി​ച്ചു​വി​ടു​മെ​ന്ന സം​ഘ​ട​നാ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് വി.​പി.​സാ​നു​വി​ന്‍റെ നി​ല​പാ​ടാ​ണ് ജി​ല്ലാ ക​മ്മി​റ്റി നി​രു​പാ​ധി​കം ത​ള്ളി​യ​ത്.

യൂ​ണി​റ്റ് ക​മ്മി​റ്റി പി​രി​ച്ചു​വി​ടാ​നാ​കി​ല്ലെ​ന്നും സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളാ​യ ആ​റു പേ​ര്‍​ക്കെ​തി​രെ മാ​ത്രം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ജി​ല്ലാ​നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. അതെ സമയം യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന അക്രമ സംഭവത്തില്‍ ഏതെങ്കിലും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഭാഗമായിട്ടുണ്ടെങ്കില്‍ അവര്‍ നാളെ എസ്.എഫ്.ഐയില്‍ ഉണ്ടാവില്ലെന്ന് സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് പറഞ്ഞു. പോലീസ് തലത്തിലുള്‍പ്പെടെ നല്ല അന്വേഷണം നടക്കട്ടേ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ആരാണ് അക്രമത്തിനു തുടക്കം കുറിച്ചത്, എങ്ങനെയാണ് ആ വിദ്യാര്‍ഥി അവിടെ അക്രമിക്കപ്പെട്ടത്, അതേക്കുറിച്ച്‌ പൊലീസ് തലത്തിലുള്‍പ്പെടെ നല്ല അന്വേഷണം നടക്കട്ടെ. അതില്‍ കുറ്റക്കാരായവര്‍, അക്രമത്തിനു നേതൃത്വം നല്‍കിയവര്‍, അവര്‍ കര്‍ശനമായ നിലയിലുള്ള നിയമനടപടിക്കു വിധേയമാകട്ടെ. അത്തരമാളുകളെ സംരക്ഷിക്കുന്ന നിലപാട് എസ്.എഫ്.ഐക്കില്ല. അങ്ങനെ ഒരു കാമ്പസിനെ ഏതെങ്കിലും നിലയിലേക്കുള്ള അക്രമത്തിന്റെ കേന്ദ്രമാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളോടൊപ്പവും ഒരുകാലത്തും എസ്.എഫ്.ഐ അണിനിരക്കില്ല.’ സച്ചിന്‍ പറഞ്ഞു.

ഇപ്പോള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരാണെന്ന വ്യാഖ്യാനവും ആരോപണവും മാത്രമാണ് വന്നിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ അന്വേഷണം നടക്കട്ടെ. അതിലാരെങ്കിലും നിര്‍ഭാഗ്യവശാല്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരാണെങ്കില്‍ നാളെ അവര്‍ എസ്.എഫ്.ഐയില്‍ ഉണ്ടാകില്ല. അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള ഏതെങ്കിലും ഒരു നടപടി ക്രമം എസ്.എഫ്.ഐയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്നത് തീര്‍ച്ചയാണെന്നും ഇവിടെ കൃത്യമായ ഒരു അന്വേഷണം നടക്കേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു.’ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ അജണ്ട അവിടെ നടപ്പാക്കുന്നവര്‍, എല്ലായിടത്തുനിന്നും എസ്.എഫ്.ഐയെ ഒറ്റപ്പെടുത്തണമെന്ന് ആഗ്രഹിച്ച്‌ പേരുകള്‍ പോലും ഇല്ലാത്ത ചില കൂട്ടങ്ങള്‍, കാമ്പസിനുള്ളിലേക്കു കടന്നുവരുന്ന ഒരു സാഹചര്യം ഉണ്ട്. അത് എല്ലാവരും തിരിച്ചറിയണം.’- സച്ചിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button