Latest NewsUAE

ടയർ സുരക്ഷയിലൂടെ സ്വന്തം സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് അബുദാബി പൊലീസ്

അബുദാബി: ടയർ സുരക്ഷയിലൂടെ സ്വന്തം സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ബോധവൽകരണ ക്യാംപെയിനുമായി അബുദാബി പൊലീസ്. വേനൽകാലത്ത് ടയർപൊട്ടിയുള്ള വാഹനാപകടങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്. അതിവേഗ പാതകളിലൂടെ മോശം ടയറുകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നത് വാഹനം മറിഞ്ഞുള്ള അപകടത്തിന് കാരണമാകുമെന്നും കാലപ്പഴക്കം ചെന്ന ടയറുകൾ അപകടം ക്ഷണിച്ചുവരുത്തുമെന്നും അബുദാബി പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ സലിം ബിൻ ബറക് വ്യക്തമാക്കി.

വേനൽകാലത്ത് യുഎഇയിലുണ്ടാകുന്ന അപകടങ്ങളിൽ 5 ശതമാനവും ടയർ പൊട്ടിയാണെന്നാണ് റിപ്പോർട്ട്. അതുകൊണ്ടുതന്നെ നിലവാരമുള്ള ടയറുകൾ മാത്രം ഉപയോഗിക്കണമെന്നും സലിം ബിൻ ബറക് അറിയിച്ചു. അതേസമയം സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി 16 വരെ അബുദാബി പൊലീസ് സൗജന്യ ടയർ പരിശോധന വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button