KeralaLatest NewsIndia

വിജിലന്‍സ് റെയ്ഡില്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ

പാലക്കാട്: വിജിലന്‍സ് റെയ്ഡില്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.ഹംസയുടെ വീട്ടില്‍ നിന്നും ലക്ഷങ്ങള്‍ പിടിച്ചെടുത്തു. ഹംസയുടെ പാലക്കാട്ടെ വീട്ടില്‍ നിന്നാണ് 9.6 ലക്ഷം രൂപയും 23 പവന്‍ സ്വര്‍ണവും അറുപതോളം നിക്ഷേപങ്ങളുടെ രേഖകളും കണ്ടെത്തിയത്. പണത്തിനു പുറമെ കോടികളുടെ ഭൂമിയിടപാട് രേഖകളും ധാരണാപത്രവും കണ്ടെത്തിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള പരാതികളിന്‍മേലാണ് പരിശോധന.

എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.ഹംസക്കെതിരെ നേരത്തെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും പോലീസ് അസോസിയേഷനും, രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് അവയെല്ലാം ഒഴിപ്പിക്കയിരുന്നതായും ആരോപണമുണ്ട്.  ഭൂമിയിടപാട് രേഖകള്‍ക്ക് പുറമെ ബിനാമികളുടെ ബാങ്ക് പാസ്ബുക്കുകളും പിടിച്ചെടുത്തു. വിജിലന്‍സ് എറണാകുളം സ്‌പെഷ്യല്‍സെല്‍ ഡിവൈഎസ്പി സജീവന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

shortlink

Post Your Comments


Back to top button