Latest NewsKerala

യൂണിവേഴ്‌സിറ്റി സംഘർഷം ;സിപിഎം അനുനയ നീക്കത്തിനെത്തിയെന്ന് അഖിലിന്റെ അച്ഛൻ

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിലെ സംഘർഷം സിപിഎം അനുനയ നീക്കത്തിനെത്തിയെന്ന് കുത്തേറ്റ അഖിലിന്റെ അച്ഛൻ വ്യക്തമാക്കി.കേസ് തുടരുന്നുണ്ടോയെന്ന് സിപിഎം ജില്ലാ നേതൃത്വം ചോദിച്ചു. സ്‌പോർട്സ് താരമായ അഖിലിന് ഇനി മത്സരങ്ങളിൽ പങ്കെടുക്കാനാകുമോ എന്ന് ആശങ്കയിലാണ് കുടുംബവും സുഹൃത്തുക്കളും. കേസുമായി മുന്നോട്ടു പോകുമെന്ന് അഖിലിന്റെ അച്ഛൻ ചന്ദ്രൻ.

അതേസമയം പ്രതികളായ ഏഴ് എസ്‌എഫ്‌ഐ പ്രവര്‍ത്തകരും ഒളിവിലെന്ന് പോലീസ്. ഇന്നലെ രാത്രി പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button