KeralaLatest News

ബി-ടെക് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ആലുവ: ആലുവ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായ ബെന്യാമിന്‍ ബൈജുവാണ് മരിച്ചത്. ഈ കോളേജിലെ ബി-ടെക് വിദ്യാര്‍ത്ഥിയാണ് ബെന്യാമിന്‍.

അതേസമയം കഴിഞ്ഞ ദിവസം ദേശീയപാതയില്‍ അരൂര്‍ കുമ്പളം പാലത്തില്‍ നിന്നും ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. എഴുപുന്ന പഞ്ചായത്തിലെ 12-ാം വാര്‍ഡ് എരമല്ലൂര്‍ കാട്ടിത്തറ വീട്ടില്‍ ജോണ്‍സന്റെയും ഷൈനിയുടെയും മകളും എറണാകുളം കലൂരിലെ കൊച്ചിന്‍ ടെക്നിക്കല്‍ കോളേജില്‍ മൂന്നാം വര്‍ഷ സിവില്‍ ഡ്രോട്ട്സ്മാന്‍ കോഴ്സ് വിദ്യാര്‍ത്ഥിനിയുമായിരുന്ന ജിസ്ന ജോണ്‍ (20)സാണ് കായലില്‍ ചാടിയത്.

രാവിലെ വീട്ടില്‍ നിന്നും കോളേജിലേക്ക് പുറപ്പെട്ട ജിസ്ന കുമ്പളത്ത് ബസ് ഇറങ്ങി പാലത്തിലെത്തി. നാടപ്പാതയിലൂടെ നടന്നെത്തി ബാഗും ഐഡന്റിറ്റി കാര്‍ഡും ഊരി താഴെ വച്ചശേഷം വെള്ളത്തിലേക്ക് ചാടുകയായിരുന്നു. സംഭവം കണ്ടു നിന്നവര്‍ പോലീസിനെ വിവരമറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button