Latest NewsKerala

പതിവായി കോഴിമുട്ടയും കോഴികളും മോഷണം പോകുന്നു; കള്ളനെ കണ്ടെത്തിയപ്പോള്‍ ഭയന്നുപോയി ഈ കുടുംബം

കോതമംഗലം: കോഴിക്കൂട്ടില്‍ നിന്ന് പതിവായി മുട്ട കാണാതായതോടെ കള്ളനാരാണെന്ന ആശങ്കയിലായിരുന്നു കോതമംഗലം പുന്നേക്കാട് സ്വദേശി വര്‍ഗീസ്. മുട്ടയ്ക്ക് പിന്നാലെ കോഴികളെക്കൂടി കാണാതായതോടെ കള്ളനെ കണ്ടെത്തണമെന്ന് ഉറപ്പിച്ചു ഈ കര്‍ഷകന്‍. പലദിവസങ്ങളിലായി പതിനഞ്ചോളം കോഴികളെയാണ് വര്‍ഗീസിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്ന് കാണാതായത്.

ഒടുവില്‍ കള്ളനാരാണെന്ന് അറിഞ്ഞപ്പോള്‍ ഭയന്നുപോയി വര്‍ഗീസും കുടുംബവും. വീടിന് സമീപത്ത് തന്നെ താവളമുറപ്പിച്ച് കോഴിമുട്ടയും കോഴികളെയും അകത്താക്കി സസുഖം വാഴുകയാണ് കൂറ്റനൊരു മൂര്‍ഖന്‍ പാമ്പ്. കഴുത്തില്‍ മുറിവേറ്റ ഒരു കരിങ്കോഴിയെ ചത്ത നിലയില്‍ കൂട്ടില്‍ കണ്ടെത്തിയിരുന്നു.ഇതേ തുടര്‍ന്നു നടത്തിയ അന്വോഷണത്തിലാണ് മുര്‍ഖന്റെ സാനിധ്യം തിരിച്ചറിഞ്ഞത്.

പാമ്പുകളെ പിടികൂടി വിട്ടയക്കുന്ന മാര്‍ട്ടിന്‍ മേയ്ക്കമാലിയെ ഉടന്‍ തന്നെ വിവരമറിയിച്ച് സഹായമഭ്യര്‍ത്ഥിച്ചു. സ്ഥലത്തെത്തിയ മാര്‍ട്ടിന്‍ വീടിനരുകില്‍ നിന്ന് അതിസാഹസികമായി കോഴിക്കള്ളനെ പിടികൂടുകയായിരുന്നു. എന്തായാലും കോഴിക്കള്ളനെ പിടികൂടിയതിനപ്പുറം വിഷപാമ്പിനെ തുരത്തിയ ആശ്വാസത്തിലാണ് വര്‍ഗീസിന്റെ കുടുംബം.

shortlink

Related Articles

Post Your Comments

Related Articles


Back to top button