Latest NewsIndia

പോലീസ് സ്‌റ്റേഷനിലെ ആടുബലി വിവാദത്തില്‍: അന്വേഷണം ആരംഭിച്ചു

കഴിഞ്ഞദിവസം പുലര്‍ച്ചെ നാലിനായിരുന്നു ബലി നടന്നത്

കോയമ്പത്തൂര്‍: പോലീസ് സ്‌റ്റേനിലെ ഉദ്യോഗസ്ഥര്‍ ആടിനെ ബലി നല്‍കിയത് വിവാദമാകുന്നു. തമിഴ്‌നാട് കോവില്‍പാളയം സ്റ്റേഷനിലാണ് ബലി നടന്നത്. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും പോലീസ് സ്റ്റേഷനെ ബാധിച്ച ദോഷമകറ്റാനുമായിരുന്നു ബലി. വിവരം പുറത്തറിഞ്ഞതോടെ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തില്‍ അന്വേഷണമാരംഭിച്ചു.

കരുമത്താംപട്ടി ഡിവിഷനുകീഴിലാണ് കോവില്‍പാളയം സ്റ്റേഷന്‍. തുടര്‍ച്ചയായി സ്‌റ്റേഷനില്‍ നിരവധി മരണങ്ങള്‍ നടന്നിരുന്നു. അടുത്തിടെ ഒരു സീനിയര്‍ പോലീസ് കോണ്‍സ്റ്റബിളും, രണ്ടാഴ്ചമുമ്പ് ഈ പ്രദേശത്ത് ജോലിക്കിടെ മൂന്നുപേരും മരിച്ചിരുന്നു. ആരോഗ്യ കാരണങ്ങളാലാണ് കോണ്‍സ്റ്റബിള്‍ മരിച്ചതെങ്കില്‍, മറ്രു ൂന്നു പേര്‍ ജോലിക്കിടെ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. സ്റ്റേഷന്‍പരിധിയില്‍ എല്ലാ ആഴ്ചയും ഒരു അപകടമരണമെങ്കിലും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. കൂടാതെ കെക്കൂലിക്കേസില്‍ കഴിഞ്ഞ വര്‍ഷം ഇവിടത്തെ മുന്‍ ഇന്‍സ്‌പെക്ടറെ വിജിലന്‍സ് അറസ്റ്റുചെയ്തിരുന്നു. ഇതിനൊക്കെ പരിഹാരമായാണ് ചിലരുടെ ഉപദേശ പ്രകാരം ബലി കര്‍മ്മം നടത്തിയത്. ആടിനെ ബലി നല്‍കി അതിന്റെ രക്തം പരിസരങ്ങളില്‍ തളിച്ചാല്‍ ദോഷംമാറുമെന്നായിരുന്നു ഉപദേശം.

കഴിഞ്ഞദിവസം പുലര്‍ച്ചെ നാലിനായിരുന്നു ബലി നടന്നത്. ബലി നല്‍കിയ ആടിന്റെ ഇറച്ചികൊണ്ട് ഭക്ഷണം തയ്യാറാക്കി നല്‍കിയെന്നും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button