Latest NewsInternational

ഹോട്ടലിൽ ഭീകരാക്രമണം : ഏഴുപേര്‍ കൊല്ലപ്പെട്ടു

മൊഗാദിഷു: ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിൽ ഏഴുപേര്‍ കൊല്ലപ്പെട്ടു.തെക്കന്‍ സൊമാലിയയിലെ കിസ്‌മോയിലെ ഹോട്ടലിലായിരുന്നു ആക്രമണം. ചാവേര്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഹോട്ടലിലേക്ക് ഓടിച്ചുകയറ്റി സ്‌ഫോടനം നടത്തുകയും. തോക്കുധാരികള്‍ ഹോട്ടലില്‍ പ്രവേശിച്ച് വെടിവയ്ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ കനേഡിയന്‍ മാധ്യമപ്രവര്‍ത്തക ഹൊദാന്‍ നലായെയും ഭര്‍ത്താവും ഉള്‍പ്പെടുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റു.

വരുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടക്കവെയാണ് സ്‌ഫോടനമുണ്ടായത്.ആക്രമണം നടക്കുന്ന സമയം ഹോട്ടലിനുള്ളില്‍ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് ഭീകരസംഘടനയായ അല്‍ഷബാബ് ഏറ്റെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button