Jobs & VacanciesLatest NewsEducation & Career

ഇന്ത്യൻ ഓയിലിൽ തൊഴിലവസരം : ഇപ്പോൾ അപേക്ഷിക്കാം

എന്‍ജിനീയര്‍മാര്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഐ.ഒ.സി.എല്‍.) കീഴിലുള്ള മധ്യപ്രദേശിലെ ഹാല്‍ദിയ റിഫൈനറിയിൽ അവസരം. വിവിധ വിഭാഗങ്ങളിലെ ജൂനിയര്‍ എന്‍ജിനിയറിങ് അസിസ്റ്റന്റ്-IV, ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അസിസ്റ്റന്റ്-IV തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രൊഡക്ഷന്‍, പവര്‍ ആന്‍ഡ് യൂട്ടിലിറ്റി, ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗങ്ങളിലേക്കും ക്വാളിറ്റി കണ്‍ട്രോള്‍ അനലിസ്റ്റ് തസ്തികയിലേക്കും സ്ത്രീകള്‍ക്ക് അപേക്ഷിക്കാൻ സാധിക്കില്ല. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. 129 ഒഴിവുകളുണ്ട്.

ഓൺലൈൻ ആയി അപേക്ഷ നൽകിയ ശേഷം അതിന്റെ പ്രിന്റ്ഔട്ടും മറ്റു അനുബന്ധ രേഖകളും സഹിതം The Advertiser, Indian Oil Corporation Limited, Haldia Refinery, P.O. Box No. 1, P.O. Haldia Oil Refinery, District : Purba Medinipur, West Bengal, PIN: 721 606 എന്ന വിലാസത്തിൽ സാധാരണ തപാലില്‍ അയയ്ക്കണം. അപേക്ഷാക്കവറിന് മുകളില്‍ തസ്തികയുടെ പേര്, റിഫൈനറി യൂണിറ്റിന്റെ പേര്, പോസ്റ്റ് കോഡ് എന്നിവ വ്യക്തമാക്കിയിരിക്കണം. എഴുത്തുപരീക്ഷ/ഇന്റര്‍വ്യൂ എന്നിവയ്ക്കുള്ള അറിയിപ്പ് ഇ-മെയിലൂടെയാണ് ലഭിക്കുക. എഴുത്തുപരീക്ഷ/ ഇന്റര്‍വ്യൂ എന്നിവയ്ക്ക് ഹാജരാകുമ്പോള്‍ യോഗ്യതാപരീക്ഷകളുടെ ഒറിജിനല്‍ മാര്‍ക്ക്ലിസ്റ്റുകള്‍ കൊണ്ടുവരണം.

വിശദ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 23.
അപേക്ഷയുടെ പ്രിന്റൗട്ട് തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 4

shortlink

Related Articles

Post Your Comments

Related Articles


Back to top button