Latest NewsInternational

ട്രാക്ടറിന് മുന്നില്‍ ചിറകുവിരിച്ച്‌ നിന്ന് തന്റെ കഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അമ്മ ; വീഡിയോ കാണാം

ട്രാക്ടറിന് മുന്നില്‍ ചിറകുവിരിച്ച്‌ നിന്ന് തന്റെ കഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൃഷിയിടത്തിലൂടെ വരുന്ന ട്രാക്ടറിന് ധൈര്യത്തോടെ നേരിടുന്ന കുഞ്ഞുപക്ഷിയാണ് സോഷ്യൽ മീഡിയയിലെ താരം.

സിജിടിഎന്‍ ആണ് ചൈനയിലെ യുലാന്‍ക്വാബില്‍ നിന്നുള്ള വീഡിയോ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്തത്. തവിട്ടു നിറമുള്ള ഒരു ചെറിയ പക്ഷി ട്രാക്ടര്‍ അടുത്തെത്തുമ്പോൾ ചിറകുവിടര്‍ത്തി പാഞ്ഞു വരുന്നതാണ് വീഡിയോയിലുള്ളത്.പക്ഷി അടുത്തേക്കു വരുന്നതു കാണുമ്പോൾ ഡ്രൈവർ വണ്ടി നിർത്തി നോക്കിയപ്പോഴാണ് കാര്യം പിടികിട്ടിയത്.

പക്ഷിയെ രക്ഷിച്ചപ്പോൾ ഡ്രൈവറിന് വളരെ സന്തോഷം ചെയ്തു. പക്ഷിക്കായി കുറച്ച്‌ വെള്ളം അവിടെ വെയ്ക്കാനും അദ്ദേഹം മറന്നില്ല. കൊടുംവെയിലിലും തന്റെ മുട്ടകളെ കാക്കാനുള്ള ആ അമ്മപ്പക്ഷിയുടെ വെപ്രാളം ഡ്രൈവറുടെ മനസലിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button