Latest NewsOmanGulf

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ക്ക് ദാരുണമരണം

മസ്‌ക്കറ്റ് : വാഹനാപകടത്തില്‍ നാല് പേര്‍ക്ക് ദാരുണമരണം. ജബല്‍ അല്‍ അക്ദറിൽ ഇവര്‍ യാത്ര ചെയ്യുകയായിരുന്ന വാഹനം റോഡരികിലുള്ള വസ്തുവില്‍ ഇടിച്ചുമറിയുകയും തീപിടിക്കുകയുമായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയിലൂടെ അറിയിച്ചു. പരിക്കേറ്റ എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജബല്‍ അല്‍ അക്ദറിലേക്ക് യാത്ര ചെയ്തിരുന്നവരാണ് അപകടത്തില്‍പെട്ടത്. മരിച്ചവര്‍ ഏതൊക്കെ രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button