Latest NewsBikes & ScootersAutomobile

കിടിലൻ ലുക്കിൽ പുതിയ ജിക്സര്‍ 155 ഇന്ത്യൻ വിപണിയിൽ

കിടിലൻ ലുക്കിൽ പുതിയ ജിക്സര്‍ 155യെ ഇന്ത്യൻ വിപണിയിൽ എത്തിച്ച് സുസുക്കി. മുന്‍മോഡലിനെ അപേക്ഷിച്ച് രൂപകൽപ്പനയിൽ ചില മാറ്റങ്ങൾ പ്രകടമാണ്. ഒക്ടഗണല്‍ എല്‍ഇഡി ഹെഡ് ലാംപ്, എല്‍ഇഡി ടെയില്‍ ലൈറ്റ്, സ്റ്റെപ്പ്ഡ് സീറ്റ്, ഫ്യുവല്‍ ടാങ്കിലെ ആവരണം, സൗണ്ട് മൗണ്ടഡ് എക്സ്ഹോസ്റ്റിലെ ക്രോം ടിപ്പ്, വൈറ്റ് ബ്ലാക്ക് ലൈറ്റോടു കൂടിയുള്ള എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ പ്രധാന മാറ്റങ്ങൾ.

GIXXER 2

15 എംഎം വീതിയും 5 എംഎം ഉയരവും കൂടിയപ്പോൾ നീളം 30 എംഎം കുറയുകയും വീല്‍ബേസ് 5 എംഎം വർദ്ധിക്കുകയും ചെയ്തു. 12 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.എൻജിനിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടില്ല. 155 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ 8000 ആര്‍പിഎമ്മില്‍ 13.9 ബിഎച്ച്പി പവറും 6000 ആര്‍പിഎമ്മില്‍ 14 എന്‍എം ടോര്‍ക്കും സൃഷ്ടിച്ച് ബൈക്കിനു നിരത്തിൽ കരുത്തും, 5 സ്പീഡ് ഗിയര്‍ ബോക്സ കുതിപ്പും നൽകുന്നു. GIXXER-3

1 ലക്ഷം രൂപയാണ് പുതിയ ജിക്സറിന് ഡൽഹി എക്സ്ഷോറൂം വില. മെറ്റാലിക് സോണിക് സില്‍വര്‍, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, മെറ്റാലിക് ട്രിടോണ്‍ ബ്ലൂ & ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ എന്നീ നിറങ്ങളിൽ ബൈക്ക് ലഭ്യമാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button