KeralaLatest News

പോലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊട്ടിയം: പോലീസ് സ്‌റ്റേഷനിലെ ഉദ്യാഗസ്ഥയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കൊട്ടിയം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥയായ വസന്ത കുമാരിയെയാണ് വീടു സമീപത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ കുണ്ടറ സ്വദേശിനിയാണ്.

വനിതാ സെല്ലില്‍ നിന്നും രണ്ടു ദിവസം മുമ്പാണ് ഇവര്‍ കൊട്ടിയം പോലീസ് സ്‌റ്റേഷനില്‍ വന്നത്. ഇന്നുരാവിലെ ആറു മണിയോടെയാണ് വീടിനു പുറകിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button