Latest NewsIndia

വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു

ബെംഗളൂരു : വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു, ദേശീയപാതയിൽ ഹൊസൂരിനടുത്ത്​ സൂളഗിരിയിലുണ്ടായ കാറപകടത്തിൽ മാർത്താണ്ഡം തക്കലെ സ്വദേശി എം.ബി. ഹരീഷ്​ (23), കമ്മനഹള്ളി കുള്ളപ്പ സർക്കിളിൽ താമസിക്കുന്ന പ്രഭു എന്നിവരാണ്​ മരിച്ചത്​. ശനിയാഴ്​ച രാത്രി 12ഓടെയാണ്​ സംഭവം. ബംഗളൂരുവിൽനിന്ന്​ കോയമ്പത്തൂരിലേക്കുള്ള യാത്രയില്‍ സുഹൃത്തുക്കളായ അഞ്ചംഗ സംഘം സഞ്ചരിച്ച കാർ ലോറിയെ മറികടക്കുന്നതിനിടെ എതിർഭാഗത്തുനിന്ന്​ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ ഹൊസൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്​. മരിച്ച രണ്ടു പേരുടെയും മൃതദേഹം ഹൊസൂർ ഗവ. ആശുപത്രിയിലെ പോസ്​റ്റുമോർട്ടത്തിന്​ ശേഷം ബംഗളൂരുവിലെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button